മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകനായി എത്തിയ മോൺസ്റ്റർ ഈ കഴിഞ്ഞ ഒക്ടോബറിൽ ആണ് റീലീസ് ചെയ്തത്. ഡിസംബർ രണ്ടിന് ഈ ചിത്രം ഒറ്റിറ്റി റിലീസായും എത്തി. മോഹൻലാൽ, ഹണി റോസ്, ലക്ഷ്മി മൻചു, സുദേവ് നായർ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രം സംവിധാനം ചെയ്തത് സൂപ്പർ ഹിറ്റ് സംവിധായകൻ വൈശാഖും ഈ ചിത്രം രചിച്ചത് ഉദയകൃഷ്ണയുമാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം, ഇതിലെ എൽജിബിറ്റിക്യൂ രംഗങ്ങളുടെ പേരിൽ ഗൾഫിൽ നിരോധിക്കപ്പെട്ടിരുന്നു. വളരെ ശക്തമായ, പരീക്ഷണ സ്വഭാവമുള്ള ഒരു പ്രമേയം അവതരിപ്പിച്ച ഈ ചിത്രത്തിൽ സ്വവർഗാനുരാഗികൾ ആയാണ് ഹണി റോസും ലക്ഷ്മി മാഞ്ചുവും അഭിനയിച്ചത്.
ഇപ്പോഴിതാ ഇരുവരുടെയും പ്രണയ രംഗങ്ങൾ ഉൾപ്പെടുത്തിയ ഇതിലെ ഹൈ ഓണ് ഡിസയർ എന്ന ഗാനത്തിന്റെ വീഡിയോ റീലീസ് ചെയ്തിരിക്കുകയാണ്. ദീപക് ദേവ് ഈണം പകർന്ന ഈ ഗാനം രചിച്ചത് ജോർജ് പീറ്ററും ആലപിച്ചത് സായനോര ഫിലിപ്പുമാണ്. നായികാ താരങ്ങളുടെ ഇഴുകി ചേർന്നുള്ള രംഗങ്ങൾ തന്നെയാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്. ഇതിലെ ഭാമിനി എന്ന കഥാപാത്രമായി ഹണി റോസ് കാഴ്ച്ച വെച്ചത് ഈ നടിയുടെ കരിയർ ബെസ്റ്റ് പ്രകടനമാണ്. തെലുങ്ക് നടിയായ ലക്ഷ്മി ശ്രദ്ധ നേടിയത് ഇതിൽ അവർ കാഴ്ച്ചവെച്ച ഗംഭീര ആക്ഷൻ പ്രകടനം കൊണ്ടാണ്. ലെന, ഗണേഷ് കുമാർ, സിദ്ദിഖ്, ജോണി ആന്റണി, ജഗപതി ബാബു, അഞ്ജലി നായർ, സാധിക എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഇൻഡസ്ട്രി ഹിറ്റായ പുലിമുരുകന് ശേഷം മോഹൻലാലും വൈശാഖും ഉദയ കൃഷ്ണയും ഒന്നിച്ച ചിത്രം കൂടിയാണിത്.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
പുലി മുരുകൻ എന്ന മോഹൻലാൽ ചിത്രം തനിക്ക് നിർമ്മാതാവ് എന്ന നിലയിൽ സമ്മാനിച്ചത് ചരിത്ര വിജയമെന്ന് ടോമിച്ചൻ മുളകുപാടം. ചിത്രം…
This website uses cookies.