ഇന്നലെ വൈകുന്നേരം ആറു മണിക്കാണ് ദളപതി വിജയ് നായകനായ മാസ്റ്റർ എന്ന ചിത്രത്തിന്റെ ആദ്യ ടീസർ റീലീസ് ചെയ്തത്. മക്കൾ സെൽവൻ വിജയ് സേതുപതിയും പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് മാളവിക മോഹനൻ ആണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് അദ്ദേഹവും രത്ന കുമാറും ചേർന്നാണ്. മേൽപറഞ്ഞവരെ കൂടാതെ ശന്തനു ഭാഗ്യരാജ്, ഗൗരി കിഷൻ, അർജുൻ ദാസ്, ആൻഡ്രിയ, ശ്രീമാൻ, പ്രേം, സഞ്ജീവ്, ശ്രീനാഥ്, രമ്യ സുബ്രമണ്യൻ, രമേശ് തിലക് എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഇന്നലെ റീലീസ് ചെയ്ത നിമിഷം മുതൽ തരംഗമായി മാറിയ മാസ്റ്റർ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാ വിഷയം കൂടിയാണ്.
ഈ ടീസറിൽ ഒളിഞ്ഞിരിക്കുന്ന കാര്യങ്ങൾ എന്തെല്ലാമെന്നാണ് പല പല ആളുകൾ അവരുടെ കാഴ്ചപ്പാടിലൂടെ പറയുന്നത്. ഇതിൽ വിജയ് അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രത്തിന്റെ രണ്ടു കാലഘട്ടങ്ങൾ ഉണ്ടെന്നാണ് ചിലർ ടീസർ കണ്ടു പറയുന്നത്. അതുപോലെ ഗൗരി, ശന്തനു എന്നിവർ ഉൾപ്പെട്ട രംഗങ്ങൾ ഒരു കോളേജ് തിരഞ്ഞെടുപ്പിന്റെ ഭാഗമാണ് സൂചിപ്പിക്കുന്നത് എന്നും പറയപ്പെടുന്നു. വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രം വില്ലൻ അല്ലെന്നു സൂചിപ്പിക്കുന്ന രംഗങ്ങളും ചിലർ ചൂണ്ടി കാണിക്കുന്നുണ്ട്. കോളേജിന് പുറമെ ഒരു ദുര്ഗുണ പരിഹാര പാഠശാലയിലും വിജയ് കഥാപാത്രം ക്ലാസ് എടുക്കാൻ എത്തുന്നുണ്ട് എന്ന സൂചനയും ടീസർ കണ്ടു ചിലർ എടുത്തു പറയുന്നുണ്ട്. ഏതായാലും ടീസറിലെ ഓരോ ഷോട്ടും കീറി മുറിച്ചു പുതിയ പുതിയ കാര്യങ്ങൾ കണ്ടെത്തുന്ന തിരക്കിലാണ് ഇപ്പോൾ വിജയ് ആരാധകർ.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.