[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

കടലിനടിത്തട്ടിൽ കാജൽ അഗർവാളും ഗൗതമും…

ഇന്ത്യൻ സിനിമയിൽ തന്നെ ചുരുങ്ങിയ കാലങ്ങൾ കൊണ്ട് ശ്രദ്ധ നേടിയ താരമാണ് കാജൽ അഗർവാൾ. 2004 ൽ പുറത്തിറങ്ങിയ ക്യയോൻ ഹൊ ഗയ നാ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് താരം സിനിമ മേഖലയിലേക്ക് കടന്നുവരുന്നത്. 3 വർഷത്തിന് ശേഷം ലക്ഷ്മി കല്യാണം എന്ന തെലുഗ് ചിത്രത്തിലൂടെ താരം സൗത്ത് ഇന്ത്യൻ സിനിമ ലോകത്തിലേക്ക് രംഗ പ്രവേശനം നടത്തുകയായിരുന്നു. മഗധീര, ആര്യ 2, ഡാർലിംഗ് തുടങ്ങിയ ചിത്രമങ്ങളാണ് കാജലിന്റെ കരിയറിൽ വഴിത്തിരിവ് സൃഷ്ട്ടിച്ചത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് കാജൽ അഗർവാൾ ഒക്ടോബർ 30 ന് വിവാഹിതയാവുകയായിരുന്നു. ബിസിനസ്മാനും ഇന്റീരിയർ ഡിസൈനറുമായ മുംബൈ സ്വദേശി ഗൗതമാണ് വരൻ.

വിവാഹത്തിനുശേഷം ഭർത്താവ് ഗൗതം കിച്ച്ലുവിനൊപ്പം മാലിദ്വീപിൽ ഹണിമൂൺ ആഘോഷിക്കുന്ന കാജലിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ട്ടിക്കുന്നത്. റിസോർട്ടിൽ നിന്നുള്ള ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർക്ക് വേണ്ടി താരം പങ്കുവെച്ചിരിക്കുകയാണ്. ആഡംബര റൂമിലാണ് ദമ്പതികൾ താമസിക്കുന്നത്. കടലിനടിത്തട്ടിലെ കാഴ്ചകള്‍ ആസ്വദിക്കാവുന്ന ഇരുവരുടെ ചിത്രങ്ങൾ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. ഹണിമൂണിന്റെ ഇടയിലും യോഗ ചെയ്യുന്നതിൽ ഒരു മുടക്കം വരുത്തില്ല എന്ന് അറിയിച്ചുകൊണ്ട് വ്യത്യസ്തമായ യോഗ പോസുകളും താരം പങ്കുവെച്ചിട്ടുണ്ട്. സ്കൂൾ കാലഘട്ടം മുതൽ അടുത്തറിയുന്നയാളെയാണ് കാജൽ ജീവിത പങ്കാളിയാക്കിയത്. വിവാഹത്തിന് ശേഷം കാജൽ അഗർവാൾ അഭിനയം തുടരുമോ എന്ന ആകാംക്ഷയിലാണ് സിനിമ പ്രേമികൾ. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ജയം രവി ചിത്രമായ കോമാളിയിലാണ് കാജലിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ഹേയ് സിനാമിക, ഇന്ത്യൻ 2, പാരീസ് പാരീസ് തുടങ്ങിയ ചിത്രങ്ങളാണ് താരത്തിന്റെ അണിയറയിൽ റിലീസിനായി ഒരുങ്ങുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.