[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

നസ്രിയ ഇനി തെലുഗിലേക്ക്..

മലയാള സിനിമയിൽ ഒരുകാലത്ത് നിറഞ്ഞ്‌ നിന്നിരുന്ന നായികയായിരുന്നു നസ്രിയ. പളുങ്ക് എന്ന മമ്മൂട്ടി ചിത്രത്തിൽ ബാലതാരമായാണ് താരം മലയാള സിനിമയിലേക്ക് കടന്നുവന്നത്. നേരം എന്ന നിവിൻ പോളി ചിത്രത്തിലാണ് നസ്രിയ നായിക വേഷം ആദ്യമായി കൈകാര്യം ചെയ്തത്. പിന്നീട് മലയാളം, തമിഴ് എന്നീ ഭാഷകളിൽ നായികയായി അഭിനയിക്കുകയായിരുന്നു. ട്രാൻസ് എന്ന ചിത്രത്തിലാണ് താരം അവസാനമായി നായികയായി വേഷമിട്ടത്. നസ്രിയ ഇപ്പോൾ തെലുഗ് സിനിമ ലോകത്തിലേക്ക് ചുവട് വെക്കുവാൻ ഒരുങ്ങുകയാണ്. തെലുഗിലെ നാച്ചുറൽ സ്റ്റാർ എന്നറിയപ്പെടുന്ന നാനിയുടെ നായികയായാണ് നസ്രിയ വരുന്നത്.

നസ്രിയയുടെ തെലുഗിലെ അരങ്ങേറ്റ ചിത്രം എന്ന നിലയിൽ ഏറെ പ്രതീക്ഷയോടെയാണ് സിനിമ പ്രേമികൾ നോക്കിക്കാണുന്നത്. നാനിയുടെ ഇരുപത്തിയെട്ടാമത്തെ ചിത്രം കൂടിയാണിത്. റൊമാന്റിക് ജോണറിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് വിവേക് അത്രേയയാണ്. വളരെ വ്യത്യസ്തമായ ചിത്രത്തിന്റെ ടൈറ്റിൽ റിലീസിന് വേണ്ടിയാണ് ഇപ്പോൾ കാത്തിരിക്കുന്നത്. നവംബർ 21ന് ചിത്രത്തിന്റെ ടൈറ്റിൽ അണിയറ പ്രവർത്തകർ പുറത്തുവിടും. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിർമ്മിക്കുന്നത്. നാനിയും നസ്രിയയും ആദ്യമായി ഒരുമിച്ചു അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ഈച്ച എന്ന രാജമൗലി ചിത്രത്തിലൂടെ സൗത്ത് ഇന്ത്യ ഒട്ടാകെ ഏറെ ശ്രദ്ധ നേടിയ നടനാണ് നാനി. ജേഴ്‌സി, ഗ്യാങ് ലീഡർ തുടങ്ങിയ ചിത്രങ്ങളിൽ പകരം വെക്കാൻ സാധിക്കാത്ത പ്രകടങ്ങളിലൂടെ ഒരുപാട് ആരാധകരെയും താരം സ്വന്തമാക്കി. നാനിയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രമാണ് വി. ഈ വർഷം സെപ്റ്റംബറിൽ ആമസോൺ പ്രൈമിൽ പുറത്തിറങ്ങിയ വി സമ്മിശ്ര പ്രതികരണമാണ് നേടിയത്. ടക്ക് ജഗദീഷ് എന്ന ചിത്രത്തിലാണ് നാനി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

webdesk

Recent Posts

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

1 week ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

3 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

3 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

1 month ago

This website uses cookies.