തമിഴകത്തിന്റെ സൂപ്പർ താരമായ തല അജിത് കുമാർ നായകനായി എത്തുന്ന പുതിയ ചിത്രമായ വലിമൈ, ഷൂട്ടിംഗ് ആരംഭിച്ചപ്പോൾ മുതൽ ചർച്ചകളിൽ നിറഞ്ഞു നിന്ന ചിത്രമാണ്. തീരൻ അധികാരം ഒൻഡ്രു, നേർക്കൊണ്ട പാർവൈ എന്നീ വമ്പൻ ഹിറ്റായ ചിത്രങ്ങൾക്ക് ശേഷം എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം പുതിയ വർഷം ജനുവരി പതിമൂന്നിനാണ് ലോകം മുഴുവൻ റിലീസ് ചെയ്യുന്നത്. ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നായ വലിമൈയുടെ ട്രൈലെർ ഇന്നലെ റിലീസ് ചെയ്തിരിക്കുകയാണ്. ഒരു പക്കാ അജിത് ഷോ എന്ന് തന്നെ ഈ ട്രെയ്ലറിനെ നമ്മുക്ക് വിശേഷിപ്പിക്കാം. ഞെട്ടിക്കുന്ന ആക്ഷൻ സീനുകൾ ആണ് ഈ ട്രെയ്ലറിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്, ബൈക്ക് സ്റ്റണ്ട് രംഗങ്ങൾ അതിഗംഭീരമായാണ് ഒരുക്കിയിരിക്കുന്നതെന്ന് ട്രൈലെർ കാണിച്ചു തരുന്നു.
അതോടൊപ്പം അജിത്തിന്റെ സ്ക്രീൻ പ്രെസൻസും യുവാൻ ശങ്കർ രാജ ഒരുക്കിയ ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതവും ഈ ട്രെയ്ലറിനെ മറ്റൊരു തലത്തിൽ എത്തിക്കുന്നു. അജിത്തിന്റെ സൂപ്പർ സ്റ്റൈലിഷ് ലുക്കും മാസ്സ് ഡയലോഗുകളും ഈ ട്രെയ്ലറിന്റെ നിലവാരം ഉയർത്തുന്നുണ്ട്. ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ. മോഷൻ പോസ്റ്റർ, ടീസർ എന്നിവയെല്ലാം സോഷ്യൽ മീഡിയയിൽ വമ്പൻ തരംഗമാണ് ഉണ്ടാക്കിയത്. അതിലും വലിയ പ്രകമ്പനമാണ് ഇന്ന് ട്രൈലെർ സോഷ്യൽ മീഡിയയിൽ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. പ്രശസ്ത ബോളിവുഡ് സിനിമാ നിർമ്മാതാവായ ബോണി കപൂർ നിർമ്മിച്ച ഈ ചിത്രത്തിൽ അജിത്തിന് പുറമേ ഹുമ ഖുറേഷി, യോഗി ബാബു, കാർത്തികേയ, സുമിത്ര, അച്ച്യുത് കുമാർ, പേർളി മാണി, ധ്രുവൻ, പുകഴ്, പാവൽ നവഗീതൻ എന്നിവരും അഭിനയിച്ചിരിക്കുന്നു. നീരവ് ഷാ ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് വിജയ് വേലുക്കുട്ടി ആണ്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.