തെലുങ്കു പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന പുതിയ ചിത്രങ്ങളിൽ ഒന്നാണ് ഇന്ദുവദന. കുറച്ചു നാൾക്കു മുൻപ് റിലീസ് ആയ ഇതിന്റെ ടീസർ വലിയ രീതിയിലാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. പ്രണയവും പകയും പ്രതികാരവും ആക്ഷനും ഹൊററും എല്ലാം ചേർത്തൊരുക്കിയ ഒരു ചിത്രമാണ് ഇതെന്നുള്ള സൂചന നമ്മുക്ക് നൽകിയ ടീസറിൽ, നായികയുടെ ഗ്ലാമർ രംഗങ്ങളും ഒരുപാട് ഉണ്ടായിരുന്നു. ഇപ്പോഴിതാ, ഈ ചിത്രത്തിലെ ഒരു ഗാനവും ശ്രദ്ധ നേടുകയാണ്. ഗ്ലാമർ രംഗങ്ങൾ തന്നെയാണ് ഈ ഗാനത്തിന്റെയും പ്രത്യേകത. ലിറിക്കൽ വീഡിയോ ആയാണ് പുറത്തു വന്നിരിക്കുന്നത് എങ്കിലും ഇതിലെ ദൃശ്യങ്ങൾ പ്രേക്ഷകരെ ആകർഷിക്കുന്നുണ്ട്. വാടി വാടിക എന്ന് തുടങ്ങുന്ന ഈ ഗാനം ആലപിച്ചത് ജാവീദ് അലിയും മാളവികയും ചേർന്നാണ്. തിരുപ്പതി ജാവന ആണ് ഈ ഗാനം രചിച്ചിരിക്കുന്നത്. ഇതിനോടകം ഇരുപതു ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ഈ ഗാനം നേടിയെടുത്തിരിക്കുന്നതു.
ശ്രീ ബാലാജി പിക്‌ചേഴ്‌സിന്റെ ബാനറിൽ മാധവി അടൂർട്ടി നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എം എസ് ആർ ആണ്. വരുൺ സന്ദേശ്, വാസു എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത് ഫർനാസ് ഷെട്ടി എന്ന നടിയാണ്. സതീഷ് ആകെട്ടി കഥയും സംഭാഷണവും എഴുതിയിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് ശിവ കക്കനി ആണ്. രഘു ബാബു, അലി, നാഗിനീഡു, സുരേഖ വാണി, തഗ്‌ബോട്ടു രമേഷ്, ധനരാജ്, മഹേഷ് വിറ്റ, കെരിന്റ പർവേറ്റീസം, അമ്പറുശ്ശി, ജബർദാസ്റ് മോഹൻ, ദുവ്വശി മോഹൻ, വംശി അകറ്റി, കാർത്തിക ദീപം ഫെയിം കൃതിക എന്നിവരും അഭിനയിച്ച ഈ ചിത്രം പ്രശസ്ത എഡിറ്റർ ആയ കോട്ടഗിരി വെങ്കിടേശ്വര റാവു ആണ് എഡിറ്റ് ചെയ്തിരിക്കുന്നത്. ബി മുരളി കൃഷ്ണയാണ് ഈ ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നതു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.