റിലീസ് തീയതി പ്രഖ്യാപിച്ച അന്ന് മുതൽ വമ്പൻ നേട്ടങ്ങളാണ് മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തെ തേടി എത്തുന്നത്. പ്രീ ബുക്കിങ്ങിൽ മലയാളത്തിൽ റെക്കോർഡ് സൃഷ്ടിക്കുന്ന ഈ ചിത്രം ഫാൻസ് ഷോകളുടെ എണ്ണത്തിലും പുതിയ റെക്കോർഡ് ഇട്ടു കഴിഞ്ഞു. ഇപ്പോഴിതാ ആയിരം എന്ന സംഖ്യയിലേക്കാണ് കേരളത്തിലെ മരക്കാർ ഫാൻസ് ഷോകളുടെ എണ്ണം നീങ്ങുന്നത്. കേരളത്തിലെ ഒട്ടു മിക്ക പ്രധാന കേന്ദ്രങ്ങളും രാത്രി 12 മണിക്ക് തുടങ്ങുന്ന മാരത്തോൺ ഷോകൾ ആണ് ചാർട്ട് ചെയ്തിരിക്കുന്നത്. ഇരുപത്തിനാലു മണിക്കൂറും ഷോസ് കളിക്കാനുള്ള ഒരുക്കത്തിലാണ് തീയേറ്ററുകൾ. ദേശീയ അവാർഡും സംസ്ഥാന അവാർഡുമായി ആറോളം അവാർഡുകൾ നേടി, ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രമായും തിരഞ്ഞെടുക്കപ്പെട്ട ഈ ചിത്രം, ഓസ്കാർ അവാർഡിലും മത്സരിക്കാനുള്ള ശ്രമത്തിലാണ് എന്നുള്ളത് മറ്റൊരു ആവേശം നൽകുന്ന കാര്യമാണ്. എന്നാൽ ഇന്ത്യൻ സിനിമയിൽ ഇന്ന് പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റിൽ മരക്കാർ ഒന്നാമത് എത്തിക്കഴിഞ്ഞു എന്നതാണ് പുതിയ വാർത്ത.
മുപ്പത്തിമൂന്നു ശതമാനം കാണികളുടെ പിന്തുണയോടെ ആണ് ഇനി റിലീസ് ചെയ്യാൻ പോകുന്ന ചിത്രങ്ങളുടെ ഐഎംഡിബി ലിസ്റ്റിൽ മരക്കാർ ഒന്നാമത് എത്തിയത്. മരക്കാർ ഈ ലിസ്റ്റിൽ പിന്തള്ളിയത് എസ് എസ് രാജമൗലി ഒരുക്കിയ ആർ ആർ ആർ, അല്ലു അർജുൻ ചിത്രം പുഷ്പ എന്നിവയെ ആണ്. മരക്കാരിനെക്കാളും വലിയ ബഡ്ജറ്റിൽ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രങ്ങളാണ് ഇത് രണ്ടും. റാം ചരൺ, ജൂനിയർ എൻ ടി ആർ, അജയ് ദേവ്‌ഗൺ, ആലിയ ഭട്ട് എന്നിവരാണ് രാജമൗലി ചിത്രത്തിലെ പ്രധാന താരങ്ങൾ. അല്ലു അർജുൻ നായകനായ പുഷ്പയിൽ മലയാളി താരം ഫഹദ് ഫാസിലും അഭിനയിക്കുന്നുണ്ട്. ഇത് കൂടാതെ ബോളിവുഡ് ചിത്രങ്ങളായ ബണ്ടി ഓർ ബബ്ലി, സത്യമേവ ജയതേ 2 എന്നിവയെ ഒക്കെ മരക്കാർ പിന്തള്ളി. ഏതായാലൂം ഡിസംബർ രണ്ടിന് ലോകം മുഴുവൻ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം കാണാൻ വലിയ ആവേശത്തോടെയാണ് ഇന്ത്യൻ പ്രേക്ഷകർ കാത്തിരിക്കുന്നത്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.