യുവ താരം ടോവിനോ തോമസ് ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. ഏതായാലും അദ്ദേഹത്തിന്റെ ജന്മദിന സ്പെഷ്യൽ ആയി ടോവിനോ തോമസ് നായകനായ പുതിയ ചിത്രത്തിന്റെ ടീസർ റീലീസ് ചെയ്തിരിക്കുകയാണ്. യുവ താരം ദുൽഖർ സൽമാൻ ആണ് കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ് എന്ന പേരുള്ള ഈ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തത്. ടൊവിനോ തോമസ് നിര്‍മ്മാതാവ് കൂടിയാവുന്ന ചിത്രം കൂടിയാണിത്. ഇതിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തത് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആണ്. മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന പ്രിയദർശൻ ചിത്രത്തിൽ മോഹൻലാൽ കഥാപാത്രം പറയുന്ന പ്രശസ്തമായ ഒരു ഡയലോഗിന്റെ തുടക്കം ആണ് ഈ സിനിമയുടെ ടൈറ്റിൽ ആയി വന്നിരിക്കുന്നത്.
ജിയോ ബേബി സംവിധാനം ചെയ്യുന്ന ഈ ചിത്രം ടൊവിനോ തോമസിന് ഒപ്പം റംഷി അഹമ്മദ്, ആന്റോ ജോസഫ്, സിനു സിദ്ധാര്‍ഥ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. 2 പെണ്‍കുട്ടികള്‍, കുഞ്ഞുദൈവം തുടങ്ങിയ ചിത്രളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ജിയോ ബേബി. അദ്ദേഹം തന്നെയാണ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നതും. നിർമ്മാതാക്കളിലൊരാൾ കൂടിയായ സിനു സിദ്ധാര്‍ഥ് ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് സൂരജ് എസ് കുറുപ്പ് ആണ്. ഈ ചിത്രം ഒരു റോഡ് മൂവി ആയിരിക്കും എന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. അടുത്ത മാസം പകുതിയോടെ ഈ ചിത്രം റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഏതായാലും ഇതിന്റെ ആദ്യ ടീസർ വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുന്നുണ്ട്.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന്‍ ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.