ജേക്കബിന്റെ സ്വർഗ്ഗ രാജ്യം എന്ന ചിത്രത്തിലൂടെ നിവിൻ പോളിയുടെ നായികാ വേഷം ചെയ്തു കൊണ്ട് അരങ്ങേറ്റം കുറിച്ച നടിയാണ് റേബ മോണിക്ക ജോൺ. അതിനു ശേഷം പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിലെ നായികാ വേഷത്തിലൂടെയും ശ്രദ്ധ നേടിയ ഈ നടി ഇപ്പോൾ ദളപതി നായകനായ ബിഗിൽ എന്ന ചിത്രത്തിലെ വനിതാ ഫുട്ബോളറുടെ വേഷത്തിൽ നടത്തിയ ഗംഭീര പ്രകടനം കൊണ്ട് സൗത്ത് ഇന്ത്യ മുഴുവൻ പ്രശസ്തയായിരിക്കുകയാണ്. ഇപ്പോഴിതാ ഈ നടി നായികാ വേഷം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിന്റെ ട്രൈലെർ പ്രേക്ഷക ശ്രദ്ധ നേടുകയാണ്.
ധനുസു രാസി നെയർഗളേ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിലെ നായക വേഷത്തിൽ എത്തുന്നത് ഹരീഷ് കല്യാണും ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സഞ്ജയ് ഭാരതിയും ആണ്. ദിഗംഗന, മുനിഷ്കാന്ത്, യോഗി ബാബു എന്നിവർ കൂടി അഭിനയിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഗോകുലം മൂവീസ് ആണ്. ജിബ്രാൻ ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. ഒരു റൊമാന്റിക് കോമഡി ചിത്രമായാണ് ധനുസു രാസി നെയർഗളേ എത്തുന്നത് എന്നാണ് ഇതിന്റെ ട്രൈലെർ നൽകുന്ന സൂചന. ഏതായാലും മലയാളത്തിലും തമിഴിലും തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ് റേബ മോണിക്ക ജോൺ.
ഇതിനു മുൻപ് ജറുഗണ്ടി എന്ന തമിഴ് ചിത്രത്തിലും സകലകലാ വല്ലഭ എന്ന കന്നഡ ചിത്രത്തിലും അഭിനയിച്ചിട്ടുള്ള ഈ നടി നിവിൻ പോളി- ഹനീഫ് അദനി ടീം ഒരുക്കിയ മലയാള ചിത്രമായ മിഖായേലിൽ അതിഥി വേഷത്തിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ടോവിനോ നായകനായ മലയാള ചിത്രം ഫോറെൻസിക്കിൽ ഇപ്പോൾ അഭിനയിക്കുന്ന റേബ മഴയിൽ നനൈഗിരെൻ, എഫ് ഐ ആർ എന്നീ തമിഴ് ചിത്രങ്ങളിലും അഭിനയിക്കുന്നുണ്ട്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.