[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സ്പെഷ്യലാണ് ഈ പ്രണയം; നടി ഭാമ വിവാഹിതയാകുന്നു

പ്രശസ്ത മലയാള നടി ആയ ഭാമ വിവാഹിതയാവുകയാണ്. 12 വർഷം മുൻപ് റിലീസ് ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ ഇതിഹാസ രചയിതാവ് ലോഹിതദാസ് നമ്മുക്ക് പരിചയപ്പെടുത്തിയ നടി ആണ് ഭാമ. അതിനു ശേഷം ഒട്ടേറെ ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങളിലൂടെ ഈ നടി മലയാള സിനിമാ പ്രേമികൾക്ക് പ്രിയങ്കരിയായി മാറി. സൗന്ദര്യവും അഭിനയ തികവും കൊണ്ട് പ്രേക്ഷകരുടെ മനസ്സ് കീഴടക്കാൻ കഴിഞ്ഞ അപൂർവം നടിമാരിൽ ഒരാളാണ് ഭാമ. ഇപ്പോഴിതാ ഭാമ വിവാഹിതയാവാൻ പോവുകയാണ്. ഒരു പോപ്പുലർ മാഗസിന് നൽകിയ അഭിമുഖത്തിൽ ആണ് ഭാമ ഈ കാര്യം വെളിപ്പെടുത്തിയത്.

ചെന്നിത്തല സ്വദേശി ആയ ബിസിനസുകാരനായ അരുൺ ആണ് ഭാമയുടെ വരൻ. വരുന്ന ജനുവരി മാസത്തിൽ കോട്ടയത്ത് വെച്ചാണ് ഭാമയുടെ വിവാഹ ചടങ്ങുകൾ നടക്കുക. കൊച്ചിയിൽ വെച്ചായിരിക്കും അതിനു ശേഷമുള്ള റിസപ്‌ഷൻ നടക്കുന്നത്. കാനഡയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ അരുൺ ഇപ്പോൾ കൊച്ചിയിൽ സ്ഥിരതാമസമാക്കാൻ ഒരുങ്ങുകയാണ്. തന്റേതു ഒരു പ്രണയ വിവാഹമല്ലെന്നും വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹമാണെന്നും പറഞ്ഞ ഭാമ, വിവാഹം ഉറപ്പിച്ചതിനു ശേഷമുള്ള പ്രണയം വളരെ സ്പെഷ്യൽ ആണെന്നും പറയുന്നു.

ഭാമയുടെ സഹോദരിയുടെ ഭർത്താവും അരുണും തമ്മിൽ കാനഡയിൽ വെച്ചുള്ള പരിചയം ആണ് ഇപ്പോൾ ഭാമയുമായുള്ള വിവാഹാലോചനയിൽ എത്തിച്ചേർന്നത്. സിനിമയിൽ തുടരാൻ ഇഷ്ടമാണോ എന്ന് അരുൺ തന്നോട് ചോദിച്ചിട്ടുണ്ടെന്നും ഈ നടി വെളിപ്പെടുത്തുന്നു. നല്ല കഥാപാത്രങ്ങൾ വന്നാൽ എന്തായാലും അഭിനയിക്കണം എന്നാണ് അരുൺ പറഞ്ഞിരിക്കുന്നത് എന്നും അഭിനയ ജീവിതത്തിനു അരുണിന്റെ പൂർണ്ണ പിന്തുണ ഉണ്ടെന്നും ഭാമ പറയുന്നു-

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

4 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

4 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.