[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഞാനിപ്പോൾ അസ്വസ്ഥനാണ്, അത് ഉള്ളിൽ വയ്ക്കാനും പറ്റില്ല; വിജയ് ദേവരകൊണ്ടയുടെ പ്രതികരണം

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായി നിൽക്കുന്ന ഒന്നാണ് ഫിലിം കമ്പാനിയന്റെ റൗണ്ട് ടേബിള്‍ എന്ന പരിപാടിയില്‍ തെലുങ്ക് താരം വിജയ് ദേവാരക്കോണ്ട പ്രശസ്ത മലയാള നടി പാർവതിക്ക് നൽകിയ മറുപടി. വിജയ് അഭിനയിച്ച അർജുൻ റെഡ്ഢി എന്ന ചിത്രം സമൂഹത്തിനു തെറ്റായ സന്ദേശം നൽകുന്നു എന്നും ഈ ചിത്രം നായക കഥാപാത്രത്തെ ന്യായീകരിക്കുകയാണ് ചെയ്യുന്നത് എന്നും പറഞ്ഞു പാർവതി ഈ ചിത്രത്തെ വിമർശിച്ചപ്പോൾ അതിനു വിജയ് നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ വലിയ ഹിറ്റായി മാറി.

ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണത്തെ സിനിമ സ്വാധീനിക്കുന്നുണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ല എന്നും സമൂഹത്തിന് സന്ദേശം കൊടുക്കുക എന്നതിലുപരി തനിക്കു ചെയ്യാനിഷ്ടമുള്ള കഥാപാത്രം ചെയ്യുക എന്നതാണ് ഒരു സിനിമ തിരഞ്ഞെടുക്കുമ്പോള്‍ താൻ പരിഗണിക്കുന്നത് എന്നും ആണ് വിജയ് മറുപടി പറഞ്ഞത്. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന സിനിമകള്‍ തനിക്കു ചെയ്യാനാകില്ല എന്നും അതുപോലെ മാതാപിതാക്കൾ നല്ല രീതിയിൽ വളർത്തിക്കൊണ്ടു വരുന്നവർ ഒരു സിനിമ കണ്ടു വഴി തെറ്റില്ല എന്നും അദ്ദേഹം സൂചിപ്പിച്ചു. എന്നാൽ അതോടെ പാർവതിയെ കളിയാക്കി ഒട്ടേറെ ട്രോളുകളും പോസ്റ്റുകളുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞതു.

ഇപ്പോൾ അതിനെതിരെ പ്രതികരിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് വിജയ് ദേവാരക്കോണ്ട. താനിപ്പോൾ അസ്വസ്ഥനാണ് എന്നും അത് ഉള്ളിൽ വച്ചാൽ ട്യൂമറായി തന്റെ ശരീരത്തിൽ വളരും എന്നും അദ്ദേഹം പറയുന്നു. തന്നെ അസ്വസ്ഥനാക്കുന്നത് ആ അഭിമുഖത്തിനു ശേഷം സമൂഹമാധ്യമങ്ങളിൽ വരുന്ന ചില ചർച്ചകൾ ആണെന്നും അദ്ദേഹം വെളിപ്പെടുത്തി. തന്റെ ചെലവിൽ ചിലർ പ്രശസ്തി നേടുകയാണെന്നു ആണ് വിജയ് പറയുന്നത്. എന്താണ് കാര്യമെന്നു അന്വേഷിക്കാതെയാണു സമൂഹമാധ്യമങ്ങളിൽ ചിലർ പക്ഷം പിടിക്കുന്നത് എന്നും പാർവതി എന്ന നടിയുടെ സിനിമകൾ ഇഷ്ടമാണ് എന്നും അവരോടു ബഹുമാനം ആണെന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയിലെ വിഡ്ഢികളാണ് കാര്യങ്ങൾ ഇത്രയും വഷളാക്കിയത് എന്ന് പറഞ്ഞ ഈ നടൻ അത്തരക്കാരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുമെന്നും കൂട്ടിച്ചേർത്തു. രാജ്യാന്തര ചലച്ചിത്ര മേളയിൽ മുഖാമുഖത്തിൽ പങ്കെടുക്കുമ്പോൾ ആയിരുന്നു വിജയ് ദേവാരക്കോണ്ട ഈ പ്രതികരണം നടത്തിയത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

4 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

4 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.