Ente Ummante Peru Teaser
യുവ താരം ടോവിനോ തോമസ് നായകനായ പുതിയ ചിത്രമാണ് എന്റെ ഉമ്മാന്റെ പേര്. നവാഗതനായ ജോസ് സെബാസ്റ്റിയൻ രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിന്റെ ആദ്യ ടീസർ ഇന്ന് റിലീസ് ചെയ്തു. മികച്ച പ്രേക്ഷക പ്രതികരണം ആണ് ഈ ടീസർ ഇപ്പോൾ നേടിയെടുക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനി, അൽ ടാരി മൂവീസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസെഫ്, സി ആർ സലിം എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ഫാമിലി ഡ്രാമ ക്രിസ്മസ് റിലീസ് ആയി തീയേറ്ററുകളിൽ എത്തും. സംവിധായകനും ശരത് ആർ നാഥും ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത്.
ജോർഡി പ്ലാനെൽ ക്ലോസ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന a ഈ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദർ ആണ്. അർജു ബെൻ ആണ് ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. ടോവിനോ തോമസിനൊപ്പം പ്രശസ്ത നടി ഉർവശി, സായി പ്രിയ ദേവ, സിദ്ദിഖ്, മാമുക്കോയ, ഹാരിഷ് കണാരൻ, ദിലീഷ് പോത്തൻ, ശാന്തി കൃഷ്ണ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്. തീവണ്ടി, ഒരു കുപ്രസിദ്ധ പയ്യൻ എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം എത്തുന്ന ടോവിനോ ചിത്രമാണ് എന്റെ ഉമ്മാന്റെ പേര്. ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരമ്മയും മകനും തമ്മിലുള്ള ബന്ധം തന്നെയാണ് ഈ ചിത്രത്തിന്റെ കഥാ തന്തു. ധനുഷ് നായകനായ മാരി 2 എന്ന ചിത്രവും ടോവിനോയുടെതായി ക്രിസ്മസിന് എത്തുന്നുണ്ട്. അതിൽ വില്ലൻ ആയാണ് ടോവിനോ അഭിനയിച്ചിരിക്കുന്നത്. ഉയരെ, കൽക്കി എന്നീ ചിത്രങ്ങളും ടോവിനോയുടെതായി അടുത്ത വർഷം ആദ്യം എത്തും. 
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.