Vijay Superum Pournamiyum Lyric Video Enthanee Mounam
ആസിഫ് അലി- ജിസ് ജോയ് ടീം മൂന്നാമതും ഒന്നിച്ച ചിത്രമാണ് വിജയ് സൂപ്പറും പൗർണ്ണമിയും. ഹാട്രിക്ക് വിജയത്തിനായി ഈ ടീം എത്തുമ്പോൾ നായികയായി മലയാളത്തിലെ ഇപ്പോഴത്തെ സെൻസേഷൻ ആയ ഐശ്വര്യ ലക്ഷ്മിയും ഉണ്ട്. ഇതിന്റെ ടീസർ, ട്രൈലെർ എന്നിവ സൂപ്പർ ഹിറ്റായതിനു പിന്നാലെ ഇപ്പോഴിതാ ഈ ചിത്രത്തിലെ മനോഹരമായ ഒരു ഗാനത്തിന്റെ ലിറിക്കൽ വീഡിയോ കൂടി റിലീസ് ചെയ്തിരിക്കുകയാണ്. അക്ഷരാർഥത്തിൽ ശ്രോതാക്കളുടെ മനസ്സുകളെ തൊട്ടുണർത്തുന്ന അതിമനോഹരമായ ഒരു ഗാനമാണ് എത്തിയിരിക്കുന്നത്.
എന്താണീ മൗനം എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനത്തിന് സംഗീതം ഒരുക്കിയത് പ്രിൻസ് ജോര്ജും വരികൾ എഴുതിയിരിക്കുന്നത് സംവിധായകൻ ജിസ് ജോയ് തന്നെയുമാണ്. കാർത്തിക്, ഷാരോൺ ജോസെഫ് എന്നിവർ ചേർന്ന് പാടിയിരിക്കുന്ന ഈ ഗാനം റിലീസ് ചെയ്ത നിമിഷം മുതൽ തന്നെ പ്രേക്ഷകരുടെ പ്രീയപെട്ടതായി കഴിഞ്ഞു. ന്യൂ സൂര്യ ഫിലിമ്സിന്റെ ബാനറിൽ സുനിൽ എ കെ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആസിഫ് അലി, ഐശ്വര്യ ലക്ഷ്മി എന്നിവർക്ക് പുറമെ ബാലു വർഗീസ്, ജോസഫ് അന്നംക്കുട്ടി , രഞ്ജി പണിക്കർ, സിദ്ദിഖ് , അജു വർഗീസ്, അലെൻസിയർ, തുടങ്ങി ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കുന്നത് റെനഡിവേ ആണ്. ഒപ്പം എന്ന മോഹൻലാൽ- പ്രിയദർശൻ ചിത്രത്തിലൂടെ പോപ്പുലർ ആയ ടീം ഫോർ മ്യൂസിക്സ് ആണ് ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം പുറത്തു വന്ന സൺഡേ ഹോളിഡേ എന്ന ജിസ് ജോയ്- ആസിഫ് അലി ചിത്രം നൂറു ദിവസം പ്രദർശിപ്പിച്ച ചിത്രമാണ്
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.