2.0 Official Teaser
ആരാധകരുടെ ഒരുപാട് നാൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഷങ്കർ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമായ 2.0യുടെ ആദ്യ ടീസർ ഇന്ന് റിലീസ് ആയി. ഇന്ത്യൻ സിനിമയിൽ ആദ്യമായി ഐ മാക്സ് ത്രീഡിയിൽ നിർമ്മിച്ച ഈ ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രവുമാണ്. ടീസർ പുറത്തു വന്നതും ത്രീഡി ഫോർമാറ്റിൽ തന്നെയാണ്. ടീസറിന്റെ 2D ഫോർമാറ്റ് ഓൺലൈൻ റിലീസ് ആയും എത്തിയിട്ടുണ്ട്. അക്ഷരാർഥത്തിൽ ഏവരെയും ത്രസിപ്പിക്കുന്ന ഒരു ബ്രഹ്മാണ്ഡ ടീസർ തന്നെയാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. കിടിലൻ ഗ്രാഫിക്‌സും ദൃശ്യങ്ങളും കൊണ്ട് സമ്പന്നമായ ഈ ടീസർ ഹോളിവുഡ് ചിത്രങ്ങളെ വെല്ലുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. രജനികാന്തും അക്ഷയ് കുമാറും തന്നെയാണ് ഈ ടീസറിന്റെ മുഖ്യ ആകർഷണം.
വസീഗരൻ എന്ന ശാസ്ത്രജ്ഞൻ ആയും ചിട്ടി റോബോട്ട് ആയും സൂപ്പർസ്റ്റാർ രജനികാന്ത് മിന്നി തിളങ്ങിയപ്പോൾ ഞെട്ടിക്കുന്ന ലുക്കിൽ വില്ലൻ വേഷത്തിൽ അക്ഷയ് കുമാറും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു. ടീസർ ത്രീഡിയിൽ തിയേറ്ററിൽ നിന്ന് കണ്ടവർ പറയുന്നത്, ഒരു വലിയ അനുഭവം തന്നെയായിരുന്നു ഈ ത്രീഡി ടീസർ എന്നാണ്. ഇനി ചിത്രം റിലീസ് ചെയ്യാൻ ഉള്ള കാത്തിരിപ്പിൽ ആണ് എല്ലാവരും. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിച്ച ഈ ചിത്രം ഈ വർഷം നവംബർ മാസം 29 നു ആണ് റിലീസ് ചെയ്യുക. അമി ജാക്സൺ നായികാ വേഷത്തിൽ എത്തിയ ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ ആണ്. നീരവ് ഷാ ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന്റെ വി എഫ് എക്സ് ജോലികൾ ചെയ്തത് ഹോളിവുഡിൽ നിന്നുള്ള സാങ്കേതിക പ്രവർത്തകരാണ്. ഏതായാലും എന്തിരന്റെ രണ്ടാം വരവിനു വേണ്ടിയുള്ള കട്ട കാത്തിരിപ്പിൽ ആണ് ആരാധകർ.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.