[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ബോക്സ്ഓഫീസിൽ ഒടിയനോട് ഏറ്റുമുട്ടാൻ മെഗാസ്റ്റാർ ചിത്രവും….!!

മലയാള സിനിമാ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് താര ചക്രവർത്തി മോഹൻലാൽ നായകനായ ഒടിയൻ. ഒക്ടോബറിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന ഈ ഫാന്റസി ത്രില്ലെർ പ്രളയം മൂലം ഉണ്ടായ പ്രതിസന്ധിയിൽ പെട്ട് മലയാള സിനിമകളുടെ റിലീസ് നീണ്ടപ്പോൾ വരുന്ന ഡിസംബറിലേക്കു മാറ്റുകയായിരുന്നു. ഡിസംബർ പതിനാലിന് ആണ് ഈ വമ്പൻ ചിത്രം തീയേറ്ററുകളിൽ എത്തുക. ലോകമെമ്പാടും റിലീസ് ചെയ്യാൻ പ്ലാൻ ചെയ്യുന്ന ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റിലീസ് ആയാവും എത്തുക. എന്നാൽ ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഡിസംബർ മാസത്തിൽ ഒടിയനോട് ഏറ്റു മുട്ടാൻ തയ്യാറെടുക്കുകയാണ്‌ മെഗാസ്റ്റാർ മമ്മൂട്ടിയുടെ തെലുങ്ക് ചിത്രമായ യാത്ര. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത് ഡിസംബർ 21 നു യാത്ര റിലീസ് ചെയ്യുമെന്നാണ്.

അന്തരിച്ച ആന്ധ്ര മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഢിയുടെ ജീവിത കഥ പറയുന്ന ഈ ചിത്രം റിലീസ് ചെയ്യാൻ ഉദ്ദേശിക്കുന്നത് അദ്ദേഹത്തിന്റെ മകനും രാഷ്ട്രീയ നേതാവുമായ ജഗന്റെ ജന്മദിനത്തിന്റെ അന്നാണ്. ഡിസംബർ ഇരുപത്തിയൊന്നിനാണ് ജഗൻ ജന്മദിനം ആഘോഷിക്കുന്നത്. മഹി വി രാഘവ് സംവിധാനം ചെയ്ത ഈ ചിത്രം വലിയ റിലീസ് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ മലയാള മൊഴിമാറ്റ പതിപ്പ് കേരളത്തിലും റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ. ഡിസംബറിൽ തന്നെയാണ് ഷാരൂഖ് ഖാൻ നായകനായ സീറോ, വിക്രം നായകനായ ധ്രുവ നചത്രം , സൂര്യയുടെ എൻ ജി കെ എന്നിവ റിലീസ് പ്ലാൻ ചെയ്യുന്നത് എന്നതിനാൽ തന്നെ ഓവർസീസ് മാർക്കറ്റിൽ വമ്പൻ വെല്ലുവിളി തന്നെയാവും യാത്ര നേരിടുക. വർഷങ്ങൾക്കു ശേഷം തെലുങ്കിൽ അഭിനയിച്ച മമ്മൂട്ടി ലക്ഷ്യമിടുന്നത് തെലുങ്കിലെ തന്റെ ആദ്യ ബോക്സ് ഓഫീസ് വിജയം കൂടിയാണ്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.