[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

വിസ്മയമായി സൂപ്പർസ്റ്റാറിന്റെ 2.0 ടീസർ…

ആരാധകരുടെ ഒരുപാട് നാൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഷങ്കർ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമായ 2.0യുടെ ആദ്യ ടീസർ ഇന്ന് റിലീസ് ആയി. ഇന്ത്യൻ സിനിമയിൽ ആദ്യമായി ഐ മാക്സ് ത്രീഡിയിൽ നിർമ്മിച്ച ഈ ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രവുമാണ്. ടീസർ പുറത്തു വന്നതും ത്രീഡി ഫോർമാറ്റിൽ തന്നെയാണ്. ടീസറിന്റെ 2D ഫോർമാറ്റ് ഓൺലൈൻ റിലീസ് ആയും എത്തിയിട്ടുണ്ട്. അക്ഷരാർഥത്തിൽ ഏവരെയും ത്രസിപ്പിക്കുന്ന ഒരു ബ്രഹ്മാണ്ഡ ടീസർ തന്നെയാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. കിടിലൻ ഗ്രാഫിക്‌സും ദൃശ്യങ്ങളും കൊണ്ട് സമ്പന്നമായ ഈ ടീസർ ഹോളിവുഡ് ചിത്രങ്ങളെ വെല്ലുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. രജനികാന്തും അക്ഷയ് കുമാറും തന്നെയാണ് ഈ ടീസറിന്റെ മുഖ്യ ആകർഷണം.

വസീഗരൻ എന്ന ശാസ്ത്രജ്ഞൻ ആയും ചിട്ടി റോബോട്ട് ആയും സൂപ്പർസ്റ്റാർ രജനികാന്ത് മിന്നി തിളങ്ങിയപ്പോൾ ഞെട്ടിക്കുന്ന ലുക്കിൽ വില്ലൻ വേഷത്തിൽ അക്ഷയ് കുമാറും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു. ടീസർ ത്രീഡിയിൽ തിയേറ്ററിൽ നിന്ന് കണ്ടവർ പറയുന്നത്, ഒരു വലിയ അനുഭവം തന്നെയായിരുന്നു ഈ ത്രീഡി ടീസർ എന്നാണ്. ഇനി ചിത്രം റിലീസ് ചെയ്യാൻ ഉള്ള കാത്തിരിപ്പിൽ ആണ് എല്ലാവരും. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിച്ച ഈ ചിത്രം ഈ വർഷം നവംബർ മാസം 29 നു ആണ് റിലീസ് ചെയ്യുക. അമി ജാക്സൺ നായികാ വേഷത്തിൽ എത്തിയ ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ ആണ്. നീരവ് ഷാ ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന്റെ വി എഫ് എക്സ് ജോലികൾ ചെയ്തത് ഹോളിവുഡിൽ നിന്നുള്ള സാങ്കേതിക പ്രവർത്തകരാണ്. ഏതായാലും എന്തിരന്റെ രണ്ടാം വരവിനു വേണ്ടിയുള്ള കട്ട കാത്തിരിപ്പിൽ ആണ് ആരാധകർ.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.