ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ശുഭരാത്രി. വ്യാസൻ കെ പി രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം ജൂലൈ ആദ്യ വാരം ആണ് റിലീസ് ചെയ്യുന്നത്. ഈ ചിത്രത്തിന്റെ ആദ്യ ടീസർ പ്രേക്ഷകർ സ്വീകരിച്ചതിനു പിന്നാലെ ഇന്നലെ റിലീസ് ചെയ്ത ഇതിന്റെ രണ്ടാം ടീസറിനും മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിക്കുന്നത്. ഒരു റിയൽ- ലൈഫ് സംഭവത്തെ ആസ്പദമാക്കി ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ദിലീപ് കൃഷ്ണൻ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മറ്റൊരു നിർണ്ണായക കഥാപാത്രം ആയി എത്തുന്നത് സിദ്ദിഖ് ആണ്. മുഹമ്മദ് എന്ന കഥാപാത്രത്തെ ആണ് സിദ്ദിഖ് അവതരിപ്പിക്കുന്നത്.
ഇവരെ കൂടാതെ നാദിർഷ, അനു സിതാര, വിജയ് ബാബു, ഇന്ദ്രൻസ്, സായി കുമാർ, ആശ ശരത്, ശാന്തി കൃഷ്ണ, ഷീലു അബ്രഹാം, നെടുമുടി വേണു, അജു വർഗീസ്, സുരാജ് വെഞ്ഞാറമൂട്, ഹരീഷ് പേരാടി, മണികണ്ഠൻ, സൈജു കുറുപ്പ്, കെ പി എ സി ലളിത, തെസ്നി ഖാൻ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്. ബിജിപാൽ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നതു ആൽബി ആണ്. അബാം മൂവീസിന്റെ ബാനറിൽ അബ്രഹാം മാത്യു ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിജയ് ബാബു, മണികണ്ഠൻ എന്നിവർ അഭിനയിച്ച അയാൾ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രമാണ് വ്യാസൻ കെ പി ആദ്യമായി സംവിധാനം ചെയ്ത ചിത്രം. മികച്ച നിരൂപക പ്രശംസ നേടിയെടുത്ത ചിത്രമായിരുന്നു അത്.
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
This website uses cookies.