[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: TrailersVideos

കിടിലൻ ട്രൈലെറിലൂടെ പ്രതീക്ഷ വർധിപ്പിച്ചു ആൻഡ് ദി ഓസ്കാർ ഗോസ് റ്റു; ചിത്രം അടുത്ത വെള്ളിയാഴ്ച സ്‌ക്രീനുകളിൽ..!

യുവ താരം ടോവിനോ തോമസിനെ നായകനാക്കി പ്രശസ്ത സംവിധായകനായ സലിം അഹമ്മദ് ഒരുക്കിയ ചിത്രമാണ് ആൻഡ് ദി ഓസ്കാർ ഗോസ് റ്റു. റിലീസിന് മുൻപേ തന്നെ ഒട്ടേറെ അംഗീകാരങ്ങൾ ഏറ്റു വാങ്ങിയ ഈ ചിത്രത്തിന്റെ ട്രൈലെർ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ഗംഭീര പ്രേക്ഷക പ്രതികരണം ആണ് ഈ ട്രൈലെർ ഇപ്പോൾ നേടിക്കൊണ്ടിരിക്കുന്നത്. പ്രേക്ഷക പ്രതീക്ഷകളെ വാനോളം ഉയർത്തുന്ന ഒരു ട്രൈലെർ ആണ് ഈ ചിത്രത്തിന്റേതായി ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത് എന്ന് പറയാം. ഇസാക് എന്ന് പേരുള്ള ഒരു സംവിധായകൻ ആയാണ് ടോവിനോ തോമസ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഈ യുവ സംവിധായകൻ എങ്ങനെ ഓസ്കാർ വേദിയിൽ തന്റെ ചിത്രവുമായി എത്തുന്നു എന്നതാണ് ആൻഡ് ദി ഓസ്കാർ ഗോസ് റ്റു നമ്മളോട് പറയുന്നത്.

അടുത്ത ആഴ്ച റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം കാനഡയിലെ ആൽബെർട്ട ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുകയും പുരസ്‌കാരങ്ങൾ നേടിയെടുക്കുകയും ചെയ്തു. അനു സിതാര ആണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. ഒരു പത്ര പ്രവർത്തക ആയാണ് അനു സിതാര ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. സിദ്ധിഖ്, സലിം കുമാര്‍, ശ്രീനിവാസന്‍, ലാല്‍, അപ്പാനി രവി, സറീന വഹാബ് എന്നിവരാണ് ഈ ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. മധു അമ്പാട്ട് ഛായാഗ്രഹണം നിര്‍വഹിച്ച ഈ ചിത്രത്തിന്റെ ശബ്ദസംവിധാനം നിർവഹിച്ചത് റസൂല്‍ പൂക്കുട്ടിയും സംഗീതം ഒരുക്കിയത് ബിജിപാലും ആണ്. കനേഡിയൻ മൂവി കോർപ്, അല്ലൻ മീഡിയ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നതു.

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

1 day ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.