2.0 Official Trailer
ലോക സിനിമയെ തന്നെ ത്രസിപ്പിക്കുന്ന ഒരു ചിത്രം ഇന്ത്യയിൽ നിന്ന് ഉണ്ടാകുമോ എന്ന് ചോദിച്ചവർക്കുള്ള മറുപടിയുടെ ട്രൈലെർ ഇന്നിതാ എത്തിക്കഴിഞ്ഞു. ഷങ്കർ സംവിധാനം ചെയ്ത സയൻസ് ഫിക്ഷൻ- ഫാന്റസി എന്റെർറ്റൈനെർ ആയ 2.0 ട്രൈലെർ ഇന്ന് റിലീസ് ചെയ്തു. സൂപ്പർ സ്റ്റാർ രജനികാന്തും ബോളിവുഡ് സൂപ്പർ സ്റ്റാർ അക്ഷയ് കുമാറും പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ അക്ഷരാർഥത്തിൽ ഞെട്ടിച്ചു കളഞ്ഞു എന്ന് തന്നെ പറയാം. അത്ര ഗംഭീരമായ രീതിയിൽ ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ഈ ട്രൈലെർ നമുക്ക് തരുന്നത്. ഇന്ത്യൻ സിനിമയിലെ മാത്രമല്ല ലോക സിനിമയിലെ തന്നെ മഹാസംഭവങ്ങളിൽ ഒന്നായി ഈ ചിത്രം മാറുമെന്ന പ്രതീക്ഷ ഈ ട്രൈലെർ പ്രേക്ഷകർക്ക് നൽകി കഴിഞ്ഞു. പൂർണ്ണമായും ഐമാക്സ് ത്രീഡിയിൽ ചിത്രീകരിച്ചിരിക്കുന്ന ഈ സിനിമ ഒരു വിസ്മയിപ്പിക്കുന്ന ചലച്ചിത്രാനുഭവം ആവും എന്നത് തീർച്ചയാണ്.
ഈ വർഷം നവംബർ 29 നു ആണ് 2.0 റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. ഏകദേശം അറുനൂറു കോടി രൂപയ്ക്കു മുകളിൽ പണം ചെലവഴിച്ചു ലൈക്ക പ്രൊഡക്ഷൻസ് ആണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ ചിത്രവുമാണ് 2.0. പതിനായിരം തീയേറ്ററുകളിൽ ആണ് ഈ ചിത്രം ലോകമെമ്പാടും പ്രദർശനത്തിന് എത്തുക എന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ആയി റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിൽ അക്ഷയ് കുമാർ വില്ലൻ വേഷത്തിലും അമി ജാക്സൺ നായിക വേഷത്തിലും എത്തുന്നു. ഹോളിവുഡ് സാങ്കേതിക വിദഗ്‌ധർ അണിയറയിൽ പ്രവർത്തിക്കുന്ന ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് എ ആർ റഹ്മാനും ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് നീരവ് ഷായും ആണ്
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.