യുവ താരം ടോവിനോ തോമസിനെ നായകനാക്കി പ്രശസ്ത സംവിധായകനായ സലിം അഹമ്മദ് ഒരുക്കിയ ചിത്രമാണ് ആൻഡ് ദി ഓസ്കാർ ഗോസ് റ്റു. റിലീസിന് മുൻപേ തന്നെ ഒട്ടേറെ അംഗീകാരങ്ങൾ ഏറ്റു വാങ്ങിയ ഈ ചിത്രത്തിന്റെ ട്രൈലെർ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ഗംഭീര പ്രേക്ഷക പ്രതികരണം ആണ് ഈ ട്രൈലെർ ഇപ്പോൾ നേടിക്കൊണ്ടിരിക്കുന്നത്. പ്രേക്ഷക പ്രതീക്ഷകളെ വാനോളം ഉയർത്തുന്ന ഒരു ട്രൈലെർ ആണ് ഈ ചിത്രത്തിന്റേതായി ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത് എന്ന് പറയാം. ഇസാക് എന്ന് പേരുള്ള ഒരു സംവിധായകൻ ആയാണ് ടോവിനോ തോമസ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഈ യുവ സംവിധായകൻ എങ്ങനെ ഓസ്കാർ വേദിയിൽ തന്റെ ചിത്രവുമായി എത്തുന്നു എന്നതാണ് ആൻഡ് ദി ഓസ്കാർ ഗോസ് റ്റു നമ്മളോട് പറയുന്നത്.
അടുത്ത ആഴ്ച റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം കാനഡയിലെ ആൽബെർട്ട ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുകയും പുരസ്‌കാരങ്ങൾ നേടിയെടുക്കുകയും ചെയ്തു. അനു സിതാര ആണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. ഒരു പത്ര പ്രവർത്തക ആയാണ് അനു സിതാര ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. സിദ്ധിഖ്, സലിം കുമാര്‍, ശ്രീനിവാസന്‍, ലാല്‍, അപ്പാനി രവി, സറീന വഹാബ് എന്നിവരാണ് ഈ ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. മധു അമ്പാട്ട് ഛായാഗ്രഹണം നിര്‍വഹിച്ച ഈ ചിത്രത്തിന്റെ ശബ്ദസംവിധാനം നിർവഹിച്ചത് റസൂല്‍ പൂക്കുട്ടിയും സംഗീതം ഒരുക്കിയത് ബിജിപാലും ആണ്. കനേഡിയൻ മൂവി കോർപ്, അല്ലൻ മീഡിയ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നതു.
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
This website uses cookies.