മലയാള സിനിമാ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം. മാസ്റ്റർ ഡയറക്ടർ പ്രിയദർശൻ സംവിധാനം ചെയ്ത ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമെന്ന വിശേഷണവുമായാണ് എത്തുന്നത്. നൂറു കോടി രൂപ ബഡ്ജറ്റിൽ ഒരുക്കിയ ഈ ചിത്രത്തിന്റെ ആദ്യ ടീസർ ഇന്ന് നാലു മണിക്ക് റിലീസ് ചെയ്തു. നിമിഷങ്ങൾ കൊണ്ട് തന്നെ ഈ ടീസർ സോഷ്യൽ മീഡിയയിൽ അലയടിക്കുന്ന കാഴ്ചയാണ് നമ്മുക്ക് കാണാൻ സാധിക്കുന്നത്. ചിത്രത്തിലെ ദൃശ്യങ്ങളും അതിന്റെ കലാ സംവിധാനവും വി എഫ് എക്സ്ഉം പശ്ചാത്തല സംഗീതവുമെല്ലാം പ്രേക്ഷകരെ ത്രസിപ്പിക്കുമ്പോൾ ഇതിനെ വിശേഷിപ്പിക്കാൻ നമ്മുക്ക് ഒരൊറ്റ വാക്കേയുള്ളയു, അത് ബ്രഹ്മാണ്ഡം എന്നാണ്.
ഈ വർഷം മാർച്ചു മാസം 26 നു ലോകം മുഴുവൻ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം അൻപതിലധികം ലോക രാജ്യങ്ങളിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമായിരിക്കും. മാത്രമല്ല ആദ്യമായി ലോകം മുഴുവൻ അയ്യായിരത്തോളം സ്‌ക്രീനുകളിൽ അഞ്ചു ഭാഷകളിലായി റിലീസ് ചെയ്യാൻ പോകുന്ന മലയാള ചിത്രം എന്ന റെക്കോർഡും മരക്കാർ നേടും. കേരളത്തിൽ മാത്രം അഞ്ഞൂറോളം സ്‌ക്രീനുകളിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന് അത്ര തന്നെ ഫാൻസ് ഷോകളും ഉണ്ടാകും എന്നാണ് സൂചന. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രത്തിന്റെ സഹനിർമ്മാതാക്കളായി എത്തുന്നത് കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോക്ടർ സി ജെ റോയ്, മൂൺ ഷോട്ട് എന്റർടൈൻമെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള എന്നിവരാണ്. വലിയ താരനിരയണിനിരക്കുന്ന ഈ ചിത്രത്തിലെ കീർത്തി സുരേഷ്, സുനിൽ ഷെട്ടി, അർജുൻ എന്നിവരുടെ കാരക്ടർ പോസ്റ്ററുകളും മൂന്നു ഒഫീഷ്യൽ പോസ്റ്ററുകളും ഇതുവരെ റിലീസ് ചെയ്തിട്ടുണ്ട്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.