മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ ഗാനഗന്ധർവൻ എന്ന ചിത്രത്തിലെ പുതിയ വീഡിയോ സോങ് ഇന്ന് റിലീസ് ചെയ്തു. ഉണ്ണി മേനോൻ ആലപിച്ച വീഥിയിൽ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് ഇന്ന് എത്തിയിരിക്കുന്നത്. കുറച്ചു ദിവസങ്ങൾക്കു മുൻപേ ഇതിന്റെ ലിറിക് വീഡിയോയും റിലീസ് ചെയ്തിരുന്നു. മമ്മൂട്ടിയുടെ കണ്ണ് നനയിക്കുന്ന അഭിനയ മുഹൂർത്തങ്ങൾ ആണ് ഈ വീഡിയോ സോങ്ങിന്റെ പ്രത്യേകത. ഉണ്ണി മേനോൻ വളരെ മനോഹരമായി ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ദീപക് ദേവ് ആണ്. റഫീഖ് അഹമ്മദ് ആണ് ഇതിന്റെ വരികൾ എഴുതിയിരിക്കുന്നത്. ചിത്രത്തിന്റെ കഥയോട് വളരെ ചേർന്ന് നിൽക്കുന്ന രീതിയിൽ ആണ് അദ്ദേഹത്തിന്റെ വരികൾ എന്നതും എടുത്തു പറയണം.
നായക കഥാപാത്രത്തിന്റെ ഓർമകളിലൂടെ ഒരു സഞ്ചാരം എന്നത് പോലെയാണ് ഈ ഗാനം രമേശ് പിഷാരടി ചിത്രീകരിച്ചിരിക്കുന്നത്. അതുപോലെ തന്നെ ഒറ്റപെട്ടു പോയ നായക കഥാപാത്രത്തിന്റെ വിഷമാവസ്ഥയും ഈ ഗാനത്തിലൂടെ പ്രേക്ഷകരുടെ മുന്നിൽ എത്തിച്ചിരിക്കുന്നു. കലാസദൻ ഉല്ലാസ് എന്ന ഗാനമേള ഗായകനെ അവതരിപ്പിച്ച മമ്മൂട്ടിയുടെ പ്രകടനമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. പുതുമുഖം വന്ദിത മനോഹരൻ നായികയായി എത്തുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് സംവിധായകനായ രമേശ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ്. രമേഷ് പിഷാരടിയും ഇച്ഛായീസ് പ്രൊഡക്ഷൻസും ചേർന്നു നിർമ്മിച്ച ഈ ചിത്രത്തിൽ മുകേഷ്, ഇന്നസെന്റ്, സിദ്ദീഖ്, സലിം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, മനോജ് .കെ .ജയന്‍, സുരേഷ് കൃഷ്ണ, മണിയന്‍ പിള്ള രാജു, കുഞ്ചന്‍, അശോകന്‍, സുനില്‍ സുഖദ, അതുല്യ, ശാന്തി പ്രിയ, റാഫി, ജോണി ആന്റണി, മോഹൻ ജോസ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.