ഏകദേശം പത്തു വർഷം മുൻപ് മലയാളത്തിൽ റിലീസ് ചെയ്ത ചിത്രമായിരുന്നു ചട്ടമ്പിനാട്. മമ്മൂട്ടിയെ നായകനാക്കി, ബെന്നി പി നായരമ്പലത്തിന്റെ രചനയിൽ ഷാഫി സംവിധാനം ചെയ്ത ഈ ചിത്രത്തിലെ വളരെ രസകരമായ ഒരു കഥാപാത്രം ആയിരുന്നു സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ദശമൂലം ദാമു എന്ന കോമഡി ഗുണ്ട. ആ ചിത്രം ഇറങ്ങി വർഷങ്ങൾക്കു ശേഷം ദശമൂലം ദാമു സോഷ്യൽ മീഡിയയിലെ ട്രോളന്മാരുടെ ഇഷ്ട കഥാപാത്രം ആയി മാറി. ഒട്ടേറെ ഗംഭീര ട്രോളുകൾ ദശമൂലം ദാമുവിനെ ഉപയോഗിച്ച് അവർ ഉണ്ടാക്കിയതോടെ ആ സിനിമയേക്കാളും പോപ്പുലർ ആയി മാറി ദശമൂലം ദാമു എന്ന കഥാപാത്രം. മലയാള സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ ഫാൻസ് ഉള്ള ഹാസ്യ കഥാപാത്രങ്ങളിൽ ഒന്നായി ദശമൂലം ദാമു മാറി.
ഇപ്പോഴിതാ ദശമൂലം ദാമുവിനെ കേന്ദ്ര കഥാപാത്രം ആക്കി ഒരു സിനിമ തന്നെ ഒരുങ്ങാൻ പോവുകയാണ് എന്ന് വെളിപ്പെടുത്തുകയാണ് സുരാജ് വെഞ്ഞാറമൂട്. തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലവും സംവിധായകന്‍ ഷാഫിയും ചേര്‍ന്ന് ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിക്കൊണ്ടിരിക്കുയാണ് എന്നും മലയാള സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷ വെക്കും എന്നുള്ളത് കൊണ്ട് തന്നെ അത്രമാത്രം ശ്രദ്ധിച്ചാണ് അവർ അത് ഒരുക്കുന്നത് എന്നും സുരാജ് പറയുന്നു. എല്ലാം നന്നായി വരികയാണെങ്കിൽ ആ ചിത്രവുമായി തങ്ങൾ മുന്നോട്ടു പോകും എന്നും സുരാജ് പറഞ്ഞു. പഞ്ചാബി ഹൗസിലെ ഹരിശ്രീ അശോകൻ അവതരിപ്പിച്ച രമണൻ, പുലിവാൽ കല്യാണത്തിൽ സലിം കുമാർ അവതരിപ്പിച്ച മണവാളൻ എന്നിവയാണ് ദശമൂലം ദാമുവിനെ പോലെ സോഷ്യൽ മീഡിയയിലെ ട്രോളന്മാർ ആഘോഷിച്ച മലയാള സിനിമയിലെ ഹാസ്യ കഥാപാത്രങ്ങളിൽ ചിലതു.
ഇപ്പോൾ സുരാജ് നായകനായി എത്തിയ വികൃതി എന്ന ചിത്രം മികച്ച പ്രേക്ഷക- നിരൂപക പ്രശംസ സ്വന്തമാക്കി വിജയം നേടി മുന്നേറുകയാണ്. ഗംഭീര പ്രകടനമാണ് സുരാജ് ഈ ചിത്രത്തിൽ നടത്തിയിരിക്കുന്നത്. ഒട്ടേറെ ചിത്രങ്ങളിൽ നായകനായും അഭിനയിക്കുന്ന സുരാജിന്റെ അടുത്ത പ്രധാന റിലീസ് സൗബിൻ ഷാഹിർ നായകനായി എത്തുന്ന ആൻഡ്രോയിഡ് കുഞ്ഞപ്പൻ ആണ്. അടുത്ത മാസം ഈ ചിത്രം റിലീസ് ചെയ്യും എന്നാണ് സൂചന.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.