മോഹൻലാൽ- സിദ്ദിഖ് ചിത്രമായ ബിഗ് ബ്രദറിന്റെ രണ്ടാമത്തെ ട്രൈലെർ ഇന്ന് റിലീസ് ചെയ്തു. ഇന്ന് വൈകുന്നേരം ഏഴു മണിക്കാണ് ഈ ട്രൈലെർ റിലീസ് ചെയ്തിരിക്കുന്നത്. ലാൽ ഹുഡ് എന്ന ടൈറ്റിലോടെ എത്തിയ ഈ കിടിലൻ ട്രൈലെർ അക്ഷരാർത്ഥത്തിൽ മോഹൻലാൽ ആരാധകരേയും സിനിമാ പ്രേമികളെയും ഒരേപോലെ ത്രസിപ്പിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ബിഗ് ബ്രദർ പോസ്റ്റുകൾ നിറഞ്ഞു കഴിഞ്ഞു. ഈ ചിത്രത്തിന്റെ ആദ്യ ട്രെയ്‌ലറും വലിയ ഹിറ്റ് ആയിരുന്നു എങ്കിലും ഇപ്പോൾ വന്ന ട്രൈലെർ ആണ് കൂടുതൽ ഗംഭീരമായതു എന്ന അഭിപ്രായം ആണ് ഏവർക്കും ഉള്ളത്. കംപ്ലീറ്റ് ആക്ടർ മോഹൻലാലിന്റെ ഒരു കംപ്ലീറ്റ് മാസ്സ് ഫാമിലി എന്റെർറ്റൈനെർ ആയാണ് ബിഗ് ബ്രദർ എത്തുന്നത് എന്ന സൂചനയാണ് ഈ പുതിയ ട്രെയ്‌ലറും നമ്മുക്ക് തരുന്നത്.
സിദ്ദിഖ് തന്നെ രചനയും നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിൽ സച്ചിദാനന്ദൻ എന്ന കഥാപാത്രം ആയാണ് മോഹൻലാൽ എത്തുന്നത്. മോഹൻലാലിനൊപ്പം ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ബോളിവുഡ് താരം അർബാസ് ഖാൻ ആദ്യമായി മലയാളത്തിൽ എത്തുന്ന ഈ ചിത്രത്തിൽ അനൂപ് മേനോൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ടിനി ടോം, ഇർഷാദ്, സർജാണോ ഖാലിദ് എന്നിവരും അഭിനയിക്കുന്നു. ഈ ചിത്രത്തിലെ നായികമാർ ആയി എത്തുന്നത് മിർണ്ണ മേനോൻ, ഗാഥാ, ഹണി റോസ് എന്നീ മൂന്നു പേരാണ്. സിദ്ദിഖ് നിർമ്മാണ പങ്കാളി കൂടിയായ ഈ ചിത്രത്തിന് വേണ്ടി ദീപ ദേവ് ഈണം പകർന്ന രണ്ടു ഗാനങ്ങൾ ഇതിനോടകം റിലീസ് ചെയ്യുകയും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തു.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
This website uses cookies.