തമിഴ് ചിത്രമായ പേരൻപിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച മമ്മൂട്ടി, ഇനി എത്തുന്നത് യാത്ര എന്ന തെലുങ്കു ചിത്രത്തിലൂടെ പ്രേക്ഷകരെ ഞെട്ടിക്കാൻ ആണ്. അന്തരിച്ചു പോയ മുൻ ആന്ധ്ര മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഢിയുടെ ജീവിത കഥ പറയുന്ന ഈ ചിത്രം സംവിധാനം ചെയ്തത് മഹി വി രാഘവ് ആണ്. വരുന്ന ഫെബ്രുവരി എട്ടിന് വമ്പൻ റിലീസ് ആയി ഈ ചിത്രം ലോകം മുഴുവൻ റിലീസ് ചെയ്യും. ഈ ചിത്രത്തിന്റെ ആദ്യ ഡയലോഗ് പ്രോമോ വീഡിയോയും എത്തി കഴിഞ്ഞു. കഴിഞ്ഞ ദിവസമാണ് ഈ ചിത്രത്തിന്റെ പ്രൊമോഷൻ ലോഞ്ച് നടന്നത്. ഈ ചിത്രത്തിന്റെ ട്രൈലെർ നാളെ റിലീസ് ചെയ്യാൻ പോകുന്നത് കന്നഡ സൂപ്പർ താരമായ റോക്കിങ് സ്റ്റാർ യാഷ് ആണ്. കെ ജി എഫ് എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ മലയാളികൾക്കും പ്രിയങ്കരനായ താരമാണ് യാഷ്.
ഗ്ലോബൽ യുണൈറ്റഡ് മീഡിയ ആണ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. വിജയ് ചില്ലയും ശശിദേവി റെഡ്ഢിയും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ ഒരു വലിയ താര നിര തന്നെ മമ്മൂട്ടിയോടൊപ്പം അണി നിരക്കുന്നുണ്ട്. സുഹാസിനി, ജഗപതി ബാബു, അനസൂയ, പോസാനി കൃഷ്ണ മുരളി, റാവു രമേശ്, സച്ചിൻ ഖാഡെക്കാർ, വിനോദ് കുമാർ, ജീവ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഇതിന്റെ ടീസർ, പോസ്റ്ററുകൾ എന്നിവ മികച്ച ജനശ്രദ്ധ നേടിയെടുത്തിരുന്നു. ഈ ചിത്രം മലയാളത്തിലും ഡബ്ബ് ചെയ്തു പ്രദർശിപ്പിക്കുന്നുണ്ട്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ഓവർസീസ് റിലീസ് ആയാവും യാത്ര എത്തുക.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.