[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

കേരളാ മുഖ്യമന്ത്രി പിണറായി വിജയൻറെ ആ തീരുമാനത്തെ പുകഴ്ത്തി മക്കൾ സെൽവൻ വിജയ് സേതുപതി..!

ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് അനുകൂലമായ നിലപാട് എടുത്ത കേരളാ മുഖ്യമന്ത്രി പിണറായി വിജയൻറെ തീരുമാനത്തെ പുകഴ്ത്തി മുന്നോട്ടു വന്നിരിക്കുകയാണ് മക്കൾ സെൽവൻ വിജയ് സേതുപതി. വളരെ പുരോഗമനപരമായ നിലപാട് ആണ് കേരളാ മുഖ്യമന്ത്രി ഈ വിഷയത്തിൽ എടുത്തത് എന്ന അഭിപ്രായക്കാരനാണ് തമിഴകത്തിന്റെ മക്കൾ സെൽവൻ. ഇപ്പോൾ മാമനിതൻ എന്ന തന്റെ പുതിയ തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപെട്ടു അദ്ദേഹം ആലപ്പുഴയിൽ ഉണ്ട്. എന്തിനാണ് ഈ വിഷയത്തിൽ ഇത്ര വലിയ ബഹളങ്ങൾ എന്നാണ് വിജയ് സേതുപതി ചോദിക്കുന്നത്. ഭൂമി അമ്മയാണ് എന്ന് പറഞ്ഞു അതിൽ നിന്നും ഒരു പിടി മണ്ണെടുത്തു പ്രതിമ ഉണ്ടാക്കുകയും  ശേഷം ആ പ്രതിമ ഭൂമി അശുദ്ധയാണെന്നു പറയുകയും  ചെയ്യുന്നതല്ലേ ഇവിടെ നടക്കുന്നത് എന്നാണ് അദ്ദേഹം ചോദിക്കുന്നത്.

സ്ത്രീകൾ സഹിക്കുന്ന ആർത്തവ വേദന പരിശുദ്ധമാണെന്നും ആ ഗുണ വിശേഷം സ്ത്രീകൾക്ക് ഉള്ളത് കൊണ്ടാണ് നമ്മൾ ഇവിടെ ഉള്ളത് എന്നും വിജയ് സേതുപതി വിശദീകരിക്കുന്നു. സ്ത്രീയാണ് ദൈവം എന്നും അവരെങ്ങനെ അശുദ്ധമാകും എന്നും അദ്ദേഹം ചോദിക്കുന്നു. അത് കൊണ്ട് തന്നെയാണ് ശബരിമലയിൽ സ്ത്രീകൾക്ക് കയറാം എന്ന നിലപാട് പരസ്യമായി തന്നെയെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻറെ നിലപാട് പൂർണ്ണമായും ശെരിയാണ് എന്ന് വിജയ് സേതുപതി പറയുന്നത്. സൂപ്പർ ഡീലക്സ് എന്ന ചിത്രമാണ് വിജയ് സേതുപതിയുടെ അടുത്ത റിലീസ്. ഈ വർഷം മലയാളത്തിലും അദ്ദേഹം ഒരു ചിത്രം അഭിനയിക്കുന്നുണ്ട്. ജയറാമിനൊപ്പം അഭിനയിക്കുന്ന ആ ചിത്രത്തിന്റെ പേര് മക്രോണി മാർക്കോസ് എന്നാണ്. രജനികാന്ത് നായകനായ പേട്ട ആയിരുന്നു അദ്ദേഹത്തിന്റെ അവസാന റിലീസ്. 

webdesk

Recent Posts

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

2 days ago

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

3 days ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

This website uses cookies.