[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് മൂന്നു വർഷം സമയം എടുത്തു; പ്രതീക്ഷകൾ വാനോളമുയർത്തി മെഗാസ്റ്റാർ ചിത്രം

മലയാള സിനിമാ പ്രേമികൾ ഏറെ ഇഷ്ടപെടുന്ന ഒരു മമ്മൂട്ടി കഥാപാത്രം ആണ് സേതു രാമയ്യർ എന്ന സി ബി ഐ ഉദ്യോഗസ്ഥൻ. എസ് എൻ സ്വാമി രചിച്ചു കെ മധു സംവിധാനം ചെയ്ത ഒരു സി ബി ഐ ഡയറികുറിപ്പ് എന്ന ചിത്രത്തിലൂടെയാണ് ഈ ബുദ്ധി രാക്ഷസനായ സി ബി ഐ ഓഫീസർ നമ്മുടെ മുന്നിൽ എത്തിയത്. സൂപ്പർ ഹിറ്റായി മാറിയ ഈ ചിത്രത്തിന് പിന്നീട് മൂന്നു ഭാഗങ്ങൾ കൂടി ഉണ്ടായി. ജാഗ്രത, സേതു രാമയ്യർ സി ബി ഐ, നേരറിയാൻ സി ബി ഐ എന്നീ ചിത്രങ്ങൾ ആയിരുന്നു അവ. ആദ്യ ഭാഗം കഴിഞ്ഞു രണ്ടാം ഭാഗമായ ജാഗ്രത ഒരുപാട് വൈകാതെ എത്തിയെങ്കിലും ആദ്യ ഭാഗത്തിന്റെ സ്വീകാര്യത രണ്ടാം ഭാഗത്തിന് കിട്ടാതെ  വന്നപ്പോൾ മൂന്നാം ഭാഗം എത്തിയത് ഒരുപാട് വൈകിയാണ്. മൂന്നാം ഭാഗം ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റായി മാറിയപ്പോൾ അധികം വൈകാതെ തന്നെ  നാലാം ഭാഗവും എത്തി.

എന്നാൽ രണ്ടാം ഭാഗമായ ജാഗ്രതയെ  പോലെ നാലാം ഭാഗവും വലിയ ജനപിന്തുണ നേടിയില്ല. ഇപ്പോഴിതാ പതിമൂന്നു വർഷങ്ങൾക്കു ശേഷം ഈ സീരിസിലെ അഞ്ചാമത്തേയും അവസാനത്തേയും ഭാഗവുമായി എത്താൻ പോവുകയാണ് കെ മധു- എസ് എൻ സ്വാമി ടീം. മമ്മൂട്ടി നായകനാവുന്ന ഈ ചിത്രം ഈ വർഷം ആരംഭിക്കും എന്ന് മൂവി സ്ട്രീറ്റ് അവാർഡ്‌സിൽ വെച്ച് എസ് എൻ സ്വാമി പ്രഖ്യാപിച്ചു. താൻ മൂന്നു വർഷം സമയം എടുത്തു തയ്യാറാക്കിയ തിരക്കഥ ആണിത് എന്നും ഈ ചിത്രം മലയാളത്തിലെ ഭാവി ത്രില്ലർ ചിത്രങ്ങളെ ഡിഫൈൻ ചെയ്യുന്ന സിനിമ ആയിരിക്കും എന്നും എസ് എൻ സാമി പറഞ്ഞു. ഏതായാലും മമ്മൂട്ടി ആരാധകരെ ആവേശം കൊള്ളിക്കുന്ന വാർത്തയാണ് ഇതെന്ന് നിസംശയം പറയാം. 

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.