[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: TeasersVideos

വമ്പൻ റിലീസിന് ഒരുങ്ങി മമ്മൂട്ടിയുടെ യാത്ര; ആദ്യ ഡയലോഗ് പ്രോമോ വീഡിയോ എത്തി..!


തമിഴ് ചിത്രമായ പേരൻപിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച മമ്മൂട്ടി, ഇനി എത്തുന്നത് യാത്ര എന്ന തെലുങ്കു ചിത്രത്തിലൂടെ പ്രേക്ഷകരെ ഞെട്ടിക്കാൻ ആണ്. അന്തരിച്ചു പോയ മുൻ ആന്ധ്ര മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഢിയുടെ ജീവിത കഥ പറയുന്ന ഈ ചിത്രം സംവിധാനം ചെയ്തത് മഹി വി രാഘവ് ആണ്. വരുന്ന ഫെബ്രുവരി എട്ടിന് വമ്പൻ റിലീസ് ആയി ഈ ചിത്രം ലോകം മുഴുവൻ റിലീസ് ചെയ്യും. ഈ ചിത്രത്തിന്റെ ആദ്യ ഡയലോഗ് പ്രോമോ വീഡിയോയും എത്തി കഴിഞ്ഞു. കഴിഞ്ഞ ദിവസമാണ് ഈ ചിത്രത്തിന്റെ പ്രൊമോഷൻ ലോഞ്ച് നടന്നത്. ഈ ചിത്രത്തിന്റെ ട്രൈലെർ നാളെ റിലീസ് ചെയ്യാൻ പോകുന്നത് കന്നഡ സൂപ്പർ താരമായ റോക്കിങ് സ്റ്റാർ യാഷ് ആണ്. കെ ജി എഫ് എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ മലയാളികൾക്കും പ്രിയങ്കരനായ താരമാണ് യാഷ്.

ഗ്ലോബൽ യുണൈറ്റഡ് മീഡിയ ആണ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. വിജയ് ചില്ലയും ശശിദേവി റെഡ്ഢിയും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ ഒരു വലിയ താര നിര തന്നെ മമ്മൂട്ടിയോടൊപ്പം  അണി നിരക്കുന്നുണ്ട്. സുഹാസിനി, ജഗപതി ബാബു, അനസൂയ, പോസാനി കൃഷ്ണ മുരളി, റാവു രമേശ്, സച്ചിൻ ഖാഡെക്കാർ, വിനോദ് കുമാർ, ജീവ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഇതിന്റെ ടീസർ, പോസ്റ്ററുകൾ എന്നിവ മികച്ച ജനശ്രദ്ധ നേടിയെടുത്തിരുന്നു. ഈ ചിത്രം മലയാളത്തിലും ഡബ്ബ് ചെയ്തു പ്രദർശിപ്പിക്കുന്നുണ്ട്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ഓവർസീസ് റിലീസ് ആയാവും യാത്ര എത്തുക.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.