പ്രശസ്ത സംവിധായകൻ ബോബൻ സാമുവൽ ഒരുക്കിയ പുതിയ ചിത്രമാണ് അൽ മല്ലു. വരുന്ന ആഴ്ച റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ രണ്ടു ദിവസം മുൻപ് മാസ്റ്റർ ഡയറക്ടർ പ്രിയദർശൻ റിലീസ് ചെയ്യുകയും ഗംഭീര പ്രേക്ഷക പ്രതികരണം നേടിയെടുക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം കൂടി റിലീസ് ചെയ്തിരിക്കുകയാണ്. കംപ്ലീറ്റ് ആക്ടർ മോഹൻലാൽ, യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ, യുവ താരം ആസിഫ് അലി, ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ എന്നിവരാണ് തങ്ങളുടെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ ഈ ഗാനം ഇന്ന് വൈകുന്നേരം ആറു മണിക്ക് പുറത്തു വിട്ടത്. മികച്ച സ്വീകരണം ലഭിക്കുന്ന ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ജോസഫ് എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേമികളുടെ ഇടയിൽ പോപ്പുലർ ആയി മാറിയ സംഗീത സംവിധായകൻ രഞ്ജിൻ രാജ് ആണ്.
നമിതാ പ്രമോദ് നായികാ വേഷം ചെയ്യുന്ന ഈ ചിത്രം നാടും വീടും ഉപേക്ഷിച്ചു അന്യനാട്ടിൽ പോയി ജോലി ചെയ്യുന്ന ഒരു പെൺകുട്ടി നേരിടുന്ന വെല്ലുവിളികളും അവളുടെ ജീവിതാവസ്ഥകളും ആണ് പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുക. ജനപ്രിയൻ, റോമൻസ്, ഹാപ്പി ജേർണി, ഷാജഹാനും പരീക്കുട്ടിയും, വികട കുമാരൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ബോബൻ സാമുവൽ ഒരുക്കിയ ഈ ചിത്രത്തിൽ നമിതയോടൊപ്പം മിയ,സിദ്ധിഖ്, ലാൽ, പ്രേം പ്രകാശ്, ഫാരിസ്, മിഥുന്‍ രമേശ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സോഹൻ സീനുലാൽ, ഷീലു ഏബ്രഹാം, രശ്മി ബോബൻ, സിനില്‍ സൈനുദ്ദീന്‍, വരദ ജിഷിന്‍, ജെന്നിഫര്‍, അനൂപ് എന്നിവരും അഭിനയിച്ചിരിക്കുന്നു. മനോഹരമായ വരികളും ദൃശ്യങ്ങളും ആണ് രെഞ്ജിൻ രാജിന്റെ സംഗീതത്തിന് ഒപ്പം ഈ ഗാനത്തിന്റെ മാറ്റ് കൂട്ടിയിരിക്കുന്നത്. വിവേക് മേനോൻ ആണ് ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.