[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ലേലം 2 എന്ന പ്രോജക്ടിന് എന്ത് സംഭവിച്ചു; വെളിപ്പെടുത്തലുമായി സുരേഷ് ഗോപി

മലയാളത്തിലെ ആക്ഷൻ സൂപ്പർ സ്റ്റാർ ആയിരുന്ന കലാകാരൻ ആണ് സുരേഷ് ഗോപി. എന്നാൽ ഇടക്കാലത്തു സിനിമയിൽ നിന്ന് മാറി നിന്ന അദ്ദേഹം രാഷ്ട്രീയ പ്രവർത്തകൻ ആയും പാർലമെന്റ് അംഗമായും പ്രവർത്തിക്കുകയാണ്. എന്നാൽ ഇപ്പോൾ അദ്ദേഹം അഭിനയ രംഗത്തേക്ക് തിരിച്ചു വരികയുമാണ്. അനൂപ് സത്യൻ ഒരുക്കിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ ദുൽഖർ സൽമാൻ, ശോഭന, കല്യാണി പ്രിയദർശൻ എന്നിവർക്കൊപ്പം പ്രധാന വേഷത്തിൽ സുരേഷ് ഗോപിയും ഉണ്ട്. ഇനി നിതിൻ രഞ്ജി പണിക്കർ ഒരുക്കാൻ പോകുന്ന കാവൽ എന്ന മാസ്സ് ചിത്രത്തിൽ ആണ് സുരേഷ് ഗോപി അഭിനയിക്കാൻ പോകുന്നത്. നേരത്തെ നിതിൻ രഞ്ജി പണിക്കർ- സുരേഷ് ഗോപി ടീം ഒന്നിക്കുന്ന ലേലം 2 വരുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു എങ്കിലും അത് നീണ്ടു പോയി.

ഇപ്പോഴിതാ പ്രേക്ഷകർ ഏറെ കാത്തിരുന്ന ആ പ്രോജക്ടിന് എന്ത് സംഭവിച്ചു എന്ന് വെളിപ്പെടുത്തുകയാണ് സുരേഷ് ഗോപി. രണ്‍ജി പണിക്കര്‍ ലേലം 2 എഴുതിയെങ്കിലും അത് എവിടെയുമെത്താതെ നില്‍ക്കുകയാണ് എന്നും, ഒരു നടൻ കൂടിയായ രഞ്ജി പണിക്കർക്ക് അഭിനയവും എഴുത്തും കൂടി ഒരുമിച്ച പറ്റാത്ത അവസ്ഥയിലാണ് കാര്യങ്ങൾ നീങ്ങുന്നത് എന്നും സുരേഷ് ഗോപി പറയുന്നു. ഈ ചിത്രത്തിനായി താന്‍ കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ 40 ദിവസത്തെ ഡേറ്റ് നല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞു. ജയരാജ് ഫിലിമ്സിന്റെ ബാനറിൽ ജോസ് മോൻ നിർമ്മിക്കാൻ ഇരുന്നതാണ് ഈ ചിത്രം എന്നും സുരേഷ് ഗോപി വെളിപ്പെടുത്തി. ഇന്‍ര്‍വെല്ലിന് ശേഷം രണ്‍ജിക്ക് എഴുതാന്‍ പറ്റില്ലെന്ന് പറയുകയായിരുന്നു എന്നാണ് സുരേഷ് ഗോപി വെളിപ്പെടുത്തുന്നത്. ഈ ചിത്രം പിന്നീട് സംഭവിച്ചേക്കാം എന്നാണ് അദ്ദേഹം പറയുന്നത്. ഈ വർഷം അവസാനത്തോടെ ലേലം 2 ഉണ്ടാകും എന്ന് നിതിൻ രഞ്ജി പണിക്കർ പറഞ്ഞിട്ടുണ്ട്. സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ് ജോഷി – രൻജി പണിക്കർ ടീം ഒരുക്കിയ ലേലം.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

3 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

4 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

6 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.