ദളപതി വിജയ് ആരാധകരും തെന്നിന്ത്യൻ സിനിമാ പ്രേമികളും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ലോകേഷ് കനകരാജ് ചിത്രമായ മാസ്റ്റർ. ഈ വർഷം ഏപ്രിൽ മാസം ഒമ്പതിനു റീലീസ് ചെയ്യാൻ പ്ലാൻ ചെയ്ത മാസ്റ്റർ കോവിഡ് 19 ഭീഷണിയെ തുടർന്ന് രാജ്യത്തുണ്ടായ ലോക്ക് ഡൗണിനാൽ റിലീസ് അനിശ്ചിതമായി നീട്ടി വെക്കുകയാണ് ഉണ്ടായത്. ഇപ്പോഴും റിലീസ് തീയതി തീരുമാനിച്ചിട്ടില്ല എങ്കിലും ദളപതി ആരാധകർക്കായി ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മാസ്റ്ററിന്റെ ടീസർ കാണാൻ ഏറെ നാളായി കൊതിച്ചിരുന്ന ആരാധകർക്കും സിനിമാ പ്രേമികൾക്ക് ഏറെ ആവേശം സമ്മാനിക്കുന്ന ഒരു ടീസറാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. റിലീസ് ചെയ്ത നിമിഷം മുതൽ സോഷ്യൽ മീഡിയയിൽ പ്രകടമ്പനം സൃഷ്ടിക്കുകയാണ് മാസ്റ്റർ ടീസർ. ദളപതി വിജയ്‍യും മക്കൾ സെൽവൻ വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും മാസ്റ്ററിനുണ്ട്. കൈദി എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമെന്ന നിലയിലും മാസ്റ്റർ വമ്പൻ ഹൈപ്പ് സൃഷ്ടിച്ചിട്ടുണ്ട്.
ഇതിലെ കുട്ടി സോങ്, വാത്തി കമിങ് എന്നീ ഗാനങ്ങളുടെ ലിറിക്ക് വീഡിയോകൾ റീലീസ് ചെയ്യുകയും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു. അനിരുദ്ധ് രവിചന്ദർ സംഗീതം പകർന്നിരിക്കുന്ന ഈ ചിത്രം എക്‌സ് ബി ക്രിയേഷൻസിന്റെ ബാനറിൽ സേവ്യർ ബ്രിട്ടോ ആണ് നിർമ്മിച്ചിരിക്കുന്നത്. സംവിധായകൻ ലോകേഷും രത്ന കുമാറും ചേർന്ന് രചിച്ച ഈ ചിത്രത്തിൽ ശന്തനു ഭാഗ്യരാജ്, മാളവിക മോഹനൻ, ഗൗരി കിഷൻ, അർജുൻ ദാസ്, ആൻഡ്രിയ, ശ്രീമാൻ, പ്രേം, സഞ്ജീവ്, ശ്രീനാഥ്, രമ്യ സുബ്രമണ്യൻ, രമേശ് തിലക് എന്നിവരും അഭിനയിക്കുന്നുണ്ട്. സത്യൻ സൂര്യൻ ക്യാമറ ചലിപ്പിച്ച മാസ്റ്റർ എഡിറ്റ് ചെയ്തിരിക്കുന്നത് ഫിലോമിൻ രാജാണ്.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
This website uses cookies.