[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ബോളിവുഡ് ഗാനത്തിൽ കിടിലൻ നൃത്തവുമായി മലയാളി നടി ദീപ്തി സതി; വീഡിയോ കാണാം..!

പ്രശസ്ത മലയാളി നടി ദീപ്തി സതിയുടെ ഒരു കിടിലൻ നൃത്തമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുന്നത്. ഇൻസ്റാഗ്രാമിലാണ് ദീപ്തി സതി തന്റെ നൃത്ത വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ അടുത്തിടെ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്തു വലിയ ഹിറ്റായി മാറിയ ലക്ഷ്മി ബോംബ് എന്ന അക്ഷയ് കുമാർ – ലോറെൻസ് ചിത്രത്തിലെ ഗാനത്തിനാണ് ദീപ്തി സതി ഈ വീഡിയോയിൽ ചുവടു വെച്ചിരിക്കുന്നത്. ആ ചിത്രത്തിലെ ബുർജ് ഖലീഫ എന്ന് തുടങ്ങുന്ന ഗാനം വലിയ ഹിറ്റായി മാറിയിരുന്നു. അക്ഷയ് കുമാറും നായികാ കിയാരാ അദ്വാനിയും ചുവടു വെച്ച ആ ഗാനത്തിന് ഇപ്പോൾ ചുവടു വെച്ചിരിക്കുന്നത് ദീപ്തി സതിയും പ്രശസ്ത നർത്തകനായ നീരവ് ബവലിച്ചയുമാണ്. ഈ വീഡിയോ പങ്കു വെച്ചാണ് ദീപ്തി സതി ഏവർക്കും ദീപാവലി ആശംസകൾ നേർന്നിരിക്കുന്നതു. ഇതേ നൃത്ത ചുവടുകൾ വെച് വീഡിയോ ഉണ്ടാക്കി ഇൻസ്റാഗ്രാമിലിട്ടു തങ്ങളെ ടാഗ് ചെയ്യാനും ദീപ്തി സതി ആരാധകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

https://www.instagram.com/p/CHetTdlJUIf/

പൃഥ്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ നായകന്മാരായി എത്തിയ ജീൻ പോൾ ലാൽ – സച്ചി ചിത്രമായ ഡ്രൈവിംഗ് ലൈസെൻസിലാണ് ദീപ്തി സതി മലയാളത്തിൽ അവസാനമായി എത്തിയത്. ലാൽ ജോസ് ഒരുക്കിയ നീന എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച ദീപ്തി സതി അതിനു ശേഷം പുള്ളിക്കാരൻ സ്റ്റാറാ, സോളോ, ലവ കുശ എന്നീ മലയാള ചിത്രങ്ങളിലും അഭിനയിച്ചു. ഇത് കൂടാതെ ജാഗ്വാർ എന്ന തെലുങ്കു – കന്നഡ ചിത്രത്തിലും, ലക്കി എന്ന മറാത്തി ചിത്രത്തിലും അഭിനയിച്ച ഈ നടിയുടെ ഇനി പുറത്തു വരാനുള്ള ചിത്രങ്ങൾ രാജ മാർത്താണ്ഡ എന്ന കന്നഡ ചിത്രവും നാനും സിംഗിൾ താൻ എന്ന തമിഴ് ചിത്രവുമാണ്.

webdesk

Recent Posts

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

19 hours ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

3 days ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 weeks ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 weeks ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

3 weeks ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

4 weeks ago

This website uses cookies.