നടിപ്പിൻ നായകൻ സൂര്യ നായക വേഷത്തിൽ എത്തുന്ന പുതിയ തമിഴ് ചിത്രമാണ് സൂററായ് പോട്രൂ. ആമസോൺ പ്രൈമിൽ ഓൺലൈൻ റിലീസായി എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ ഇന്ന് റിലീസ് ചെയ്തു കഴിഞ്ഞു. ആരാധകരേയും സിനിമാ പ്രേമികളെയും ഒരുപോലെ രോമാഞ്ചം കൊള്ളിക്കുന്ന ഒരു ട്രൈലെർ ആണ് ഇന്ന് പുറത്തു വന്നിരിക്കുന്നത് എന്ന് പറയാം. ഒരേ സമയം ക്ലാസും മാസ്സും ആണ് ചിത്രം എന്ന സൂചനയാണ് ഈ ട്രൈലെർ നൽകുന്നത്. സൂര്യ എന്ന നടൻ വിവിധ ഗെറ്റപ്പുകളിൽ ആണ് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഒരു താരം എന്നതിലുപരി ഒരു നടനെന്ന നിലയിൽ സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായിരിക്കും ഈ ചിത്രത്തിലേതു എന്ന് അണിയറ പ്രവർത്തകർ തന്നെ നേരത്തെ അവകാശപ്പെട്ടിരുന്നു. ഇതിനു മുൻപ് റിലീസ് ചെയ്ത ഈ ചിത്രത്തിലെ പാട്ടുകളും അതുപോലെ മേക്കിങ് വീഡിയോയും ഏറെ ശ്രദ്ധ നേടിയെടുത്തിരുന്നു. പ്രശസ്ത സംവിധായിക സുധ കൊങ്ങരയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.
എയർ ഡെക്കാൺ ഫൗണ്ടർ ആയ ക്യാപ്റ്റൻ ജി ആർ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. സംവിധായിക തന്നെ രചിച്ച ഈ ചിത്രം സൂര്യയുടെ 2 ഡി എന്റർടെയ്ൻമെന്റ്, സിഖീയ എന്റർടെയ്ൻമെന്റ് എന്നീ നിർമാണ കമ്പനികൾ ഒരുമിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ബോളിവുഡ് താരം ജാക്കി ഷെറോഫ്, മോഹൻ ബാബു, പരേഷ് റാവൽ, കരുണാസ്, ഉർവശി എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് മലയാളി താരം അപർണ്ണ ബാലമുരളിയാണ്. ജി വി പ്രകാശ് കുമാർ ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.