ദക്ഷിണേന്ത്യൻ സോഫ്റ്റ് പോൺ ബി ഗ്രേഡ് ചിത്രങ്ങളിലൂടെ പ്രശസ്തയായ നടി ഷക്കീലയുടെ ജീവിത കഥയെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രം പ്രദർശനത്തിന് എത്താനൊരുങ്ങുകയാണ്. ഷക്കീല എന്ന് തന്നെ പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ടീസർ കുറച്ചു ദിവസങ്ങൾക്കു മുൻപ് റിലീസ് ചെയ്യുകയും വലിയ പ്രേക്ഷക പ്രതികരണം നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ട്രൈലെർ പുറത്തു വന്നിരിക്കുകയാണ്. ടീസറിന് ലഭിച്ചത് പോലെ മികച്ച സ്വീകരണമാണ് ഈ ട്രെയിലറിനും സോഷ്യൽ മീഡിയയിൽ നിന്ന് ലഭിച്ചിരിക്കുന്നത്. ഒരുകാലത്തു മലയാളത്തിൽ പോലും ഷക്കീല ചിത്രങ്ങൾ തരംഗമായിരുന്നു. എന്നാൽ അതിനു ശേഷം അവരുടെ ജീവിതത്തിൽ ഉണ്ടായ തിരസ്കാരങ്ങളും പ്രശ്നങ്ങളുമെല്ലാം ഏറെയാണ്. അതെല്ലാം ഈ ചിത്രത്തിലൂടെ തുറന്നു കാണിക്കപ്പെടും എന്ന് തന്നെയാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. തൊണ്ണൂറുകളുടെ അവസാനത്തിലും രണ്ടായിരാമാണ്ടിന്റെ തുടക്കത്തിലും ആണ് ഷക്കീല തരംഗം തെന്നിന്ത്യൻ സിനിമയിൽ ആഞ്ഞടിച്ചത്.
കന്നഡ സംവിധായകൻ ഇന്ദ്രജിത് ലങ്കേഷ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ റിച്ച ഛദ്ദ ആണ് ഷക്കീലയുടെ കഥാപാത്രമായി അഭിനയിച്ചിരിക്കുന്നത്. ഈ വർഷം ക്രിസ്‌മസ് റിലീസ് ആയി എത്തിക്കാൻ ശ്രമിക്കുന്ന ഈ ചിത്രത്തിൽ റിച്ച ഛദ്ദയോടൊപ്പം പങ്കജ് ത്രിപാഠി, എസ്തർ നോരോണ, രാജീവ് പിള്ളൈ, ഷീവ റാണ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നു. സമി നന്വനി ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. വീർ സമർത്, മീറ്റ് ബ്രോസ് എന്നിവർ ചേർന്ന് സംഗീതം നൽകിയിരിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറാമാൻ സന്തോഷ് റായിയും എഡിറ്റർ ബലു സലൂജയുമാണ്. ഒരുകാലത്തു സൂപ്പർ താരങ്ങൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രേക്ഷകരെ സിനിമാ റിലീസിന്റെ ആദ്യ ദിനങ്ങളിൽ തീയേറ്ററിൽ എത്തിക്കാൻ സാധിച്ചിരുന്ന നടിയായിരുന്നു ഷക്കീല.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
This website uses cookies.