[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സൂര്യയോട് ഏറ്റവും ആദരവ് തോന്നിയത് ആ നിമിഷത്തിലാണ്: അപര്‍ണ ബാലമുരളി

വളരെ ചുരുങ്ങിയ കാലങ്ങൾകൊണ്ട് ശ്രദ്ധ നേടിയ യുവനടിയാണ് അപർണ ബാലമുരളി. 2013 ൽ പുറത്തിറങ്ങിയ യാത്ര തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഫഹദ് ഫാസിൽ നായകനായിയെത്തിയ മഹേഷിന്റെ പ്രതികാരമാണ് അപർണയ്ക്ക് കരിയറിൽ വഴിത്തിരിവ് സൃഷ്ട്ടിച്ചത്. അപർണയുടെ അവസാനമായി പുറത്തിറങ്ങിയ തമിഴ് ചിത്രമാണ് സൂരറൈ പോട്രൂ. ബോമ്മി എന്ന കഥാപാത്രമായി താരം പകരം വെക്കാൻ സാധിക്കാത്ത പ്രകടനമാണ് കാഴ്ചവെച്ചത്. തീയറ്ററിൽ റിലീസ് ചെയ്യാൻ ആവാതെ ആമസോൺ പ്രൈമിലാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. സൂര്യയോട് ഏറ്റവും ആദരവ് തോന്നിയ നിമിഷത്തെ കുറിച്ചു അപർണ ബാലമുരളി ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുകയാണ്.

സൂര്യയ്‌ക്കൊപ്പമുള്ള ഓരോ രംഗങ്ങളും വളരെ ആസ്വദിച്ചാണ് താന്‍ ചെയ്തതെന്നും മറ്റുള്ളവരോട് കാട്ടുന്ന കരുതല്‍ ആണ് അദ്ദേഹത്തിന്റെ സ്വഭാവത്തില്‍ ഏറ്റവും ആദരവ് തോന്നിയ കാര്യമെന്നും താരം വ്യക്തമാക്കി. സൂപ്പർസ്റ്റാർ എന്ന ഭാവം അദ്ദേഹത്തിന് ഇല്ലായെന്നും സെറ്റില്‍ അദ്ദേഹത്തിന് കഴിക്കാനുള്ള ഭക്ഷണം കൊണ്ടുവരുമ്പോള്‍ മറ്റുള്ളവരെല്ലാം കഴിച്ചോ എന്ന് കരുതലോടെ അന്വേഷിക്കുകയും ഭക്ഷണം ഓഫര്‍ ചെയ്യുമായിരുന്നു എന്ന് അപർണ വനിതാ മാഗസിന്റെ അഭിമുഖത്തിൽ പറയുകയുണ്ടായി. അഭിനയിക്കുന്ന അവസരത്തിൽ സഹ താരങ്ങളെ നന്നായി പിന്തുണയ്ക്കുന്ന വ്യക്തി കൂടിയാണ് സൂര്യയെന്ന് അപർണ വ്യക്തമാക്കി. നെടുമാരന്‍ എന്ന ആ കഥാപാത്രത്തെ ഉൾക്കൊള്ളുകയും ഏതു രംഗം ചെയ്യുമ്പോഴും അദ്ദേഹം ആ കഥാപാത്രത്തിന്റെ വേദനയും നിസ്സഹായതയും തന്റേതാക്കുകയും ക്ലൈമാക്‌സ് സീനാണ് ഏറ്റവും കണ്ണുനിറയുന്നതായി തനിക്ക് തോന്നിയതെന്ന് അപർണ പറയുകയുണ്ടായി. അദ്ദേഹം അഭിനയിച്ച സിനിമകളെല്ലാം തന്നെ വളരെ ഇഷ്ടമാണന്നും സൂര്യ- ജ്യോതിക ദമ്പതികളെ ഒരുപാട് ഇഷ്ടമാണന്നും അപർണ സൂചിപ്പിക്കുകയുണ്ടായി.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.