സംയുക്ത മേനോൻ നായികയായി എത്തിയ പുതിയ ചിത്രമാണ് എരിഡാ. ഒക്ടോബർ 28 നു ആമസോൺ പ്രൈം റിലീസ് ആയാണ് ഈ ചിത്രം പുറത്തു വന്നത്. ഒരു ത്രില്ലർ ആയി ഒരുക്കിയ ഈ ചിത്രം ഇപ്പോൾ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. ഈ ചിത്രത്തിന് വേണ്ടി വലിയ രീതിയിൽ ശരീര ഭാരം കുറച്ച സംയുക്ത മേനോൻ, വളരെ ബോൾഡ് ലുക്കിലാണ് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇപ്പോൾ ഈ ചിത്രത്തിന്റെ തമിഴ് ട്രെയ്ലറും ശ്രദ്ധ നേടുകയാണ്. പ്രശസ്ത സംവിധായകൻ വി.കെ. പ്രകാശ് സംവിധാനം ചെയ്ത ഈ ചിത്രം യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. ലില്ലി എന്ന ചിത്രത്തിലൂടെ അരങ്ങേറിയ സംയുക്ത പിന്നീട് ടോവിനോ തോമസ് നായകനായ, തീവണ്ടി, എടക്കാട് ബറ്റാലിയൻ, കൽക്കി, ആസിഫ് അലി നായകനായ അണ്ടർ വേൾഡ്, ഉയരെ, ദുൽഖർ സൽമാൻ നായകനായ ഒരു യമണ്ടൻ പ്രേമകഥ, ജയസൂര്യ നായകനായ വെള്ളം, ആന്തോളജി ചിത്രമായ ആണും പെണ്ണും, ഒടിടി റിലീസ് ആയെത്തിയ വുൾഫ് എന്നീ ചിത്രങ്ങളിലും എരിഡക്കു മുൻപ് അഭിനയിച്ചു.
ഇപ്പോൾ പൃഥ്വിരാജ് നായകനായ കടുവയിലാണ് ഈ നടി അഭിനയിക്കുന്നത്. എരിഡക്കു വേണ്ടി സംയുക്ത നടത്തിയ ശാരീരിക മാറ്റത്തിന്റെ ചിത്രങ്ങൾ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. സംയുക്തക്കു പുറമെ കിഷോർ, നാസർ, ധർമജൻ ബോൾഗാട്ടി, ഹരീഷ് പേരാടി എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. അജി മേടയിൽ, അരോമ ബാബു എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം രചിച്ചിരിക്കുന്നത് വൈ വി രാജേഷ് ആണ്. എസ് ലോക നാഥൻ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് അഭിജിത് ഷൈലനാഥും എഡിറ്റ് ചെയ്തത് സുരേഷുമാണ്.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന്‍ ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന്‍ ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.