ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളേയും ആരാധകരേയും കോരിത്തരിപ്പിച്ചു കൊണ്ട് എസ് എസ് രാജമൗലി ഒരുക്കിയ ആർ ആർ ആർ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ട്രൈലെർ ഇന്ന് റിലീസ് ചെയ്തു. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കിയിരിക്കുന്ന ആർ ആർ ആർ ഒരു മഹാസംഭവം ആകുമെന്ന സൂചനയാണ് ഈ ട്രൈലെർ നൽകുന്നത്. അതിഗംഭീരമായ ആക്ഷൻ രംഗങ്ങളും കണ്ണഞ്ചിപ്പിക്കുന്ന വി എഫ് എക്സ് സീനുകളും നിറഞ്ഞതാണ് ഇപ്പോൾ വന്നിരിക്കുന്ന ട്രൈലെർ. ഇതോടു കൂടി ഈ ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ ആകാശത്തിലെത്തി എന്ന് പറഞ്ഞാലും അതൊട്ടും അതിശയോക്തി ആവില്ല. ഈ ട്രെയിലറിലെ ഓരോ ഷോട്ടും പ്രേക്ഷകന് രോമാഞ്ചം നൽകുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. അതോടൊപ്പം തന്നെ ട്രെയിലറിലെ പശ്‌ചാത്തല സംഗീതവും കിടിലൻ ഫീലാണ് പ്രേക്ഷകന് കൊടുക്കുന്നത്.
ബാഹുബലി സീരിസിന് ശേഷം എസ് എസ് രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമാണ് ആർ ആർ ആർ. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായി നിർമ്മിച്ച ഈ സിനിമ അടുത്ത വർഷം ജനുവരി ഏഴിന് ആണ് ലോകം മുഴുവൻ 12000 സ്‌ക്രീനുകളിൽ റിലീസ് ചെയ്യുക. ഒന്നിലധികം ഭാഷകളിൽ ആയി ആഗോള റിലീസായി എത്തുന്ന ഈ ചിത്രത്തിൽ റാം ചരൺ, ജൂനിയർ എൻ ടി ആർ, ബോളിവുഡ് താരം അജയ് ദേവ്‌ഗൺ, ആലിയ ഭട്ട് എന്നിവർ ആണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. കെ വി വിജയേന്ദ്ര പ്രസാദ് എഴുതിക്കിയ കഥയ്ക്ക് എസ് എസ് രാജമൗലി തന്നെ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഡി വി വി എന്റെർറ്റൈന്മെന്റ്സ് ആണ്. ഒളിവിയ മോറിസ്, സമുദ്രക്കനി, റേ സ്റ്റീവൻസൺ, അലിസൻ ഡൂഡി, ശ്രിയ സരൺ, ഛത്രപതി ശേഖർ, രാജീവ് കനകാല എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് കീരവാണിയും ക്യാമറ ചലിപ്പിച്ചത് സെന്തിൽ കുമാറും എഡിറ്റ് ചെയ്തത് ശ്രീകർ പ്രസാദുമാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ഈ ചിത്രത്തിൽ അല്ലൂരി സീതാരാമ രാജു ആയി റാം ചരണും കോമരം ഭീം ആയി ജൂനിയർ എൻ ടി ആറും അഭിനയിച്ചിരിക്കുന്നു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.