സൂപ്പർ ഹിറ്റ് സംവിധായകനും നടനുമായ സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത് പ്രേക്ഷകരുടെ മുന്നിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ചതുരം. മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടിയെടുത്ത ഈ ചിത്രം മാറുന്ന മലയാള സിനിമയുടെ പുതിയ മുഖമെന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. ഇറോട്ടിക് ത്രില്ലർ എന്നോ ഡ്രാമയെന്നോയൊക്കെ വിശേഷിപ്പിക്കാൻ സാധിക്കുന്ന ഈ ചിത്രത്തിൽ സ്വാസിക, അലൻസിയർ, റോഷൻ മാത്യു, ശാന്തി ബാലചന്ദ്രൻ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തത്. 2019–ലെ സാഹിത്യ അക്കാദമി അവാർഡ് ജേതാവ് വിനോയ് തോമസും സിദ്ധാർത്ഥ് ഭരതനും ചേർന്ന് രചിച്ച ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനം ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. നായികാ വേഷം ചെയ്ത സ്വാസികയുടെ ഇറോട്ടിക് രംഗങ്ങളാണ് ഈ വീഡിയോ ഗാനത്തിന്റെ ഹൈലൈറ്റായി നിൽക്കുന്നത്. മികച്ച പ്രേക്ഷക ശ്രദ്ധയാണ് ഈ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിന്നും നേടിയെടുക്കുന്നത്.
റാണി എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം രചിച്ചത് വിനായക് ശശികുമാറും ഇതാലപിച്ചിരിക്കുന്നത് സിതാര കൃഷ്ണകുമാർ, ശ്രീരാഗ് സജി എന്നിവർ ചേർന്നുമാണ്. പ്രശാന്ത് പിള്ളയാണ് ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചത്. ഗ്രീൻവിച്ച് എന്റർടെയ്ൻമെന്റ്‌സും യെല്ലോ ബേർഡ് പ്രൊഡക്‌ഷനും ചേർന്നാണ് ചതുരത്തിന്റെ നിർമ്മാണം നിർവഹിച്ചത്. പ്രദീഷ് വർമ്മ ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് ദീപു ജോസഫാണ്. നിഷാന്ത് സാഗര്‍, ലിയോണ ലിഷോയ്, ജാഫര്‍ ഇടുക്കി, ജിലു ജോസഫ് എന്നിവരും ചതുരത്തിലെ നിർണ്ണായക കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നിട്ടുണ്ട്. നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ, വര്‍ണ്ണ്യത്തില്‍ ആശങ്ക എന്നീ ചിത്രങ്ങള്‍ക്കു ശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ചിത്രമാണിത്.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.