യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് കടുവ. മാസ്സ് ചിത്രങ്ങളുടെ അമരക്കാരനായ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ആദ്യ ടീസർ ഇന്ന് റിലീസ് ചെയ്തു. രാവിലെ പത്തു മണിക്ക് റിലീസ് ചെയ്ത ഈ ടീസറിന് വമ്പൻ വരവേൽപ്പാണ് സോഷ്യൽ മീഡിയ നൽകുന്നത്. മാസിന്റെ ആറാട്ടു തന്നെയായിരിക്കും ഈ ചിത്രമെന്ന സൂചനയാണ് ഇതിന്റെ ആദ്യ ടീസർ നമ്മുക്ക് നൽകുന്നത്. കിടിലൻ ആക്ഷനും തീപ്പൊരി ഡയലോഗുകളും നിറഞ്ഞ ഒരു മെഗാ മാസ്സ് ആക്ഷൻ എന്റെർറ്റൈനെർ ആയിരിക്കും ഈ ചിത്രമെന്ന് ഇതിന്റെ ഇതുവരെ പുറത്തു വന്നിട്ടുള്ള പോസ്റ്ററുകളും ലൊക്കേഷൻ സ്റ്റില്ലുകളും സൂചിപ്പിക്കുന്നുണ്ട്. അതിനോടൊപ്പമാണ് ഇന്ന് വന്ന ഈ ടീസർ നൽകുന്ന പ്രതീക്ഷയും. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ഇതിലെ പൃഥ്വിരാജ് സുകുമാരന്റെ ലുക്ക് എന്നിവ നേരത്തെ തന്നെ പുറത്തു വന്നിരുന്നു.
ഈ ചിത്രത്തിലെ ഒരു കിടിലൻ സംഘട്ടനത്തിന്റെ സ്റ്റിലും നേരത്തെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. പൊലീസുകാരെ അടിച്ചൊതുക്കി നിൽക്കുന്ന നായക കഥാപാത്രത്തിന്റെ സ്റ്റിൽ ആയിരുന്നു അത്. ജിനു എബ്രഹാം തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ, സുപ്രിയ മേനോൻ എന്നിവർ ചേർന്നാണ്. ലൂസിഫറിന് ശേഷം ബോളിവുഡ് താരം വിവേക് ഒബ്‌റോയ് വില്ലനായി എത്തുന്ന ഈ ചിത്രത്തിൽ സിദ്ദിഖ്, വിജയ രാഘവൻ, കലാഭവൻ ഷാജോൺ, ദിലീഷ് പോത്തൻ, അജു വർഗീസ്, സുദേവ് നായർ, സായി കുമാർ, സീമ, അർജുൻ അശോകൻ, ജനാർദ്ദനൻ, രാഹുൽ മാധവ്, റീന മാത്യൂസ്, പ്രിയങ്ക നായർ, മീനാക്ഷി, വൃദ്ധി വിശാൽ, ജൈസ് ജോസ്, കൊച്ചു പ്രേമൻ, സച്ചിൻ കടേക്കർ എന്നിവരും വേഷമിടുന്നു. സംയുക്ത മേനോൻ ആണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.