[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പ്രേക്ഷകർ തിയേറ്ററിലേക്ക് എത്തുമെന്ന് കുറുപ്പ് സിനിമ കാണിച്ചു തന്നു; നന്ദി പറഞ്ഞു പ്രിയദർശൻ..!

മോഹൻലാൽ നായകനായ ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം നാളെ ലോകം മുഴുവൻ റിലീസ് ചെയ്യുകയാണ്. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റിലീസ് ആണ് മരക്കാർ നേടുന്നത്. കേരളത്തിൽ 650 ഓളം സ്‌ക്രീനുകളിൽ എത്തുന്ന ഈ ചിത്രം ഓവർസീസ് മാർക്കറ്റിൽ അഞ്ഞൂറിൽ അധികം ലൊക്കേഷനുകളിൽ ആണ് എത്തുന്നത്. ആകെ മൊത്തം നാലായിരത്തോളം സ്‌ക്രീനുകളിൽ ആണ് മരക്കാർ എത്തുക. അഞ്ചു ഭാഷകളിൽ ആണ് മരക്കാർ എത്തുന്നത്. എന്നാൽ നേരത്തെ ചിത്രം തീയേറ്ററിൽ ആണോ ഒടിടിയിൽ ആണോ എന്നുള്ള ചർച്ചകൾ നടന്നിരുന്നു. എന്നാൽ തങ്ങൾ ചിത്രം തീയേറ്ററിൽ റിലീസ് ചെയ്യാൻ തന്നെയാണ് തീരുമാനിച്ചിരുന്നത് എന്നും ഒറ്റിറ്റി റിലീസ് എന്നത് തങ്ങൾ പോലും അറിയാതെ ചിലർ പ്രചരിപ്പിച്ച കാര്യമാണ് എന്നും മോഹൻലാൽ പറഞ്ഞു. കോവിഡ് പ്രതിസന്ധിക്കു ശേഷം പ്രേക്ഷകർ തീയേറ്ററിലേക്ക് എത്തുമോ എന്നുള്ള ആശങ്ക ഉണ്ടായിരുന്നു എന്നും ചിത്രത്തിന്റെ സംവിധായകൻ പ്രിയദർശൻ പറയുന്നു.

കുറുപ്പ് എന്ന ദുൽഖർ സൽമാൻ ചിത്രത്തിന്റെ വിജയം അത്തരം ആശങ്കകൾ അകറ്റി എന്നും പ്രേക്ഷകരെ തീയേറ്ററിലേക്കു എത്തിക്കാൻ ആ ചിത്രത്തിന് സാധിച്ചു എന്നും പ്രിയദർശൻ പറഞ്ഞു. അതിനു അവരോടു നന്ദി പറയുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കിയ കുറുപ്പ് 75 കോടി രൂപയാണ് ആകെ നേടിയ കളക്ഷൻ. ദുൽഖർ സൽമാൻ തന്നെയാണ് ഈ ചിത്രം നിർമ്മിച്ചതും. ദുൽഖറിന്റെ കരിയറിൽ ആദ്യമായാണ് ഒരു ചിത്രം അമ്പതു കോടി ക്ലബിൽ ഇടം പിടിക്കുന്നത്. നൂറു കോടി നേടിയ പുലി മുരുകൻ, ലൂസിഫർ എന്നിവക്കും അമ്പതു കോടിക്കു മുകളിൽ നേടിയ ദൃശ്യം, പ്രേമം, കായംകുളം കൊച്ചുണ്ണി, എന്ന് നിന്റെ മൊയ്‌ദീൻ, ഒടിയൻ, ഒപ്പം, ഞാൻ പ്രകാശൻ, റ്റു കൺഡ്രീസ് എന്നിവക്കും ശേഷം ഈ നേട്ടം കൈവരിച്ച ചിത്രമാണ് കുറുപ്പ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.