തെലുങ്ക് സിനിമാ പ്രേമികൾ ഏറെ കാത്തിരിക്കുന്ന ഒരു റൊമാന്റിക് ആക്ഷൻ ഡ്രാമയാണ് റൗഡി ബോയ്സ്. ഈ ചിത്രത്തിന്റെ ടീസർ കുറെ നാളുകൾക്ക് മുൻപ് വരികയും ശ്രദ്ധ നേടുകയും ചെയ്തിരുന്നു. മലയാളി നടി അനുപമ പരമേശ്വരൻ നായികാ വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ആശിഷ് റെഡ്‌ഡി ആണ് നായകനായി എത്തുന്നത്. ഹർഷ കോണുഗന്റി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ വീഡിയോ ഗാനം ഇന്ന് ഏഴു മണിക്ക് പുറത്തു വന്നു കഴിഞ്ഞു. അനുപമയും ആഷിഷും ഉൾപ്പെടുന്ന ഒരു പ്രണയ ഗാനമാണ് എത്തിയിരിക്കുന്നത്. വളരെ ഗ്ലാമറസ് ആയാണ് അനുപമ ഈ ഗാനത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരുപിടി തെലുങ്ക് ചിത്രങ്ങളിലൂടെ അവിടെ വലിയ പ്രശസ്തിയാണ് അനുപമ നേടിയെടുത്തിരിക്കുന്നത്.
പ്രശസ്ത തെലുങ്ക് നിർമ്മാതാവായ ദിൽ രാജുവിന്റെ അനന്തരവൻ ആയ ആശിഷ് റെഡ്‌ഡിയുടെ അരങ്ങേറ്റ ചിത്രമാണ് റൗഡി ബോയ്സ്. ഈ മാസം അവസാനം റിലീസ് പ്രതീക്ഷിക്കുന്ന ഈ ചിത്രത്തിലെ മറ്റൊരു ഗാനവും സൂപ്പർ ഹിറ്റായിരുന്നു. ഒരു ക്യാമ്പസ് ഡ്രാമ എന്ന നിലയിൽ കൂടിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് മധിയും എഡിറ്റിംഗ് ചെയ്യുന്നത് മധുവും ആണ്. ദിൽ രാജു, ശിരിഷ് എന്നിവർ ചേർന്ന് ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഹര്ഷിത് റെഡ്‌ഡി ആണ് ചിത്രത്തിന്റെ സഹ നിർമ്മാതാവ്. പ്രേമം എന്ന നിവിൻ പോളി- അൽഫോൻസ് പുത്രൻ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു പ്രശസ്തയായ അനുപമ പരമേശ്വരൻ പിന്നീട് തെലുങ്ക്, തമിഴ് സിനിമകളിൽ തിളങ്ങി.
ബ്ലോക്ബസ്‌റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്‌കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.