സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു വെബ് സീരിസാണ് പൗരഷ്പുർ. സചീന്ദ്ര വാട്സാണ് സീരിസ് സംവിധാനം ചെയ്യുന്നത്. ചരിത്രത്തിന് പ്രാധാന്യം നൽകിക്കൊണ്ട് ഒരു ഡ്രാമ ജോണറിലാണ് സീരീസ് അണിയിച്ചൊരുക്കിയിരിക്കുന്നത്. കാത്തിരിപ്പിന് വിരാമമെന്നപ്പോലെ സീരിസിന്റെ ട്രെയ്‌ലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. ലൈംഗികതയുടെ അതിപ്രസരമുള്ളതാണ് സീരിസെന്ന് ട്രെയിലറിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കും. പതിനാറാം നൂറ്റാണ്ടിന്‍റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന പൗരഷ്പുർ വെബ് സീരീസ് ഈ മാസം റിലീസിന് ഒരുങ്ങുകയാണ്. പുരുഷ കേന്ദ്രീകൃതമായ ഒരു രാജ്യത്ത് ലിംഗസമത്വത്തിനായി പോരടിക്കുന്ന സ്ത്രീകളുടെ പ്രതികാര കഥയാണ് സീരിസ് ചർച്ച ചെയ്യുന്നത്.
അന്നു കപൂർ, ശിൽപ്പ ഷെൻഡെ, മിലിന്ദ് സോമൻ, പൗലോമി ദാസ്, സഹീൽ സലാത്തിയ, ഷഹീർ ഷെയ്ഖ്, ഫ്ലോറ സെയ്നി എന്നിവർ സീരിസിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. കാമം, പ്രതികാരം, വിപ്ലവം, ലിംഗസമത്വം, അധികാരം, ചതി, രാഷ്ട്രീയം എന്നീ വിഷയങ്ങൾ സീരീസിൽ ഉടനീളം ചർച്ച ചെയ്യുന്നുണ്ട്. സ്ത്രീകളെ കാമപൂരണത്തിന് മാത്രമുള്ള ഉപകരണങ്ങളായി കണ്ടിരുന്ന കാമഭ്രാന്തനായ ഒരു രാജാവിനെതിരെ സംഘടിക്കുന്ന സ്ത്രീകളുടെ പച്ചയായ ജീവതമാണ് സീരീസിൽ തുറന്ന് കാണിക്കുന്നത്. താനുമായി പ്രാപിക്കുന്ന സ്ത്രീകളുടെ ദേഹത്ത് ചുട്ടുപഴുത്ത ഇരുമ്പ് ദണ്ഡ് വെച്ചും മെഴുകുരുക്കിയൊഴിച്ചും മറ്റും ആനന്ദം കണ്ടെത്തിയിരുന്ന രാജാവിനെതിരെ ഒരു കൂട്ടം സ്ത്രീകൾ നയിച്ച രക്തരൂക്ഷിത വിപ്ലവമാണ് സീരീസ് പറയുന്നത്. അവരുടെ പോരാട്ടം പ്രമേയമാക്കി ഒരുക്കുന്ന സീരിസ് ഇന്ത്യയിൽ ഒരു തരംഗം സൃഷ്ട്ടിക്കും എന്ന കാര്യത്തിൽ തീർച്ച. പൗരഷ്പുറിന്റെ ആദ്യ സീസൺ ഡിസംബർ 29 ന് എഎൽടി ബാലാജിയിലൂടെ സ്ട്രീം ചെയ്ത് തുടങ്ങും. കുമാര്‍ ഖത്തോയ് ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.