[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

അവധിയാഘോഷിച്ച് താരപുത്രി… പോസ്റ്റുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ബോളിവുഡിലെ മുൻനിര നായകന്മാരിൽ ഒരാളാണ് ആമീർ ഖാൻ. ഇന്ത്യൻ ബോക്സ് ഓഫീസിൽ ഒരുപാട് കളക്ഷൻ റെക്കോർഡുകളുള്ള നടൻ കൂടിയാണ് ആമീർ ഖാൻ. ആമീർ ഖാന്റെ മകളായ ഇറാ ഖാനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. ഒരു യാത്ര പ്രേമിയാണ് തീയറ്റർ ആർട്ടിസ്റ്റ് കൂടിയായ ഇറാ ഖാൻ. ഈ വര്‍ഷം ആദ്യം നെയ്ല്‍ ദ്വീപിലേക്ക് നടത്തിയ യാത്രയുടേയും അവിടെ സ്‌നോര്‍ക്കലിങ് ചെയ്യുന്നതിന്റെയുമൊക്കെ ഒരുപാട് ചിത്രങ്ങൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുകയുണ്ടായി. വളരെ ചുരുങ്ങിയ സമയംകൊണ്ടാണ് ചിത്രങ്ങൾ വൈറൽ ആയത്. യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന ഇറാ ഖാൻ ലോക്ക് ഡൗൺ കാലയളവിൽ യാത്രകൾ ഉപേക്ഷിച്ചു ഇരിക്കുകയായിരുന്നു. ഇപ്പോൾ താരം വീണ്ടും സ്വതന്ത്രമായി തിരക്കുകൾ മാറ്റി വെച്ചു യാത്രകൾ ചെയ്യാൻ ആരംഭിച്ചിരിക്കുകയാണ്.

മുംബൈക്ക് സമീപമുള്ള ലോണാവാല എന്ന ഹില്‍സ്റ്റേഷനിലേക്ക് നടത്തിയ യാത്രയുടെ ചിത്രങ്ങളാണ് താരം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. ലോണാവാലയിലെ മച്ചന്‍ ട്രി ഹൗസ് എന്ന റിസോര്‍ട്ടിലെ അവധി ആഘോഷിച്ചിരിക്കുന്നത്. മഞ്ഞ ബിക്കിനി ടോപ്പില്‍ ട്രീഹൗസിലെ പൂളില്‍ നില്‍ക്കുന്ന ഇറയുടെ ചിത്രവും പുസ്തകം വായിച്ചുകൊണ്ട് ബാത്ടബിൽ വിശ്രമിക്കുന്ന ചിത്രവുമാണ് സിനിമ പ്രേമികൾ ഇപ്പോൾ ഏറ്റടുത്തിരിക്കുന്നത്. മുംബൈയിലും പരിസരത്തുമുള്ള ആളുകള്‍ക്ക് വാരാന്ത്യ സന്ദര്‍ശനത്തിന് പറ്റിയയിടമാണ് ലോണാവാല. മനോഹരമായ പര്‍വതങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്ത റിസോർട്ട് കൂടിയാണ് മച്ചൻ ടി ഹൗസ്. ആമീർ ഖാന്റെ മകൾക്ക് അച്ഛനെ പോലെ തന്നെ അഭിനയത്തിൽ ഏറെ താൽപ്പര്യമുള്ള വ്യക്തി കൂടിയാണ്. തീയറ്റർ ആര്ടിസ്റ്റായി പ്രവർത്തിക്കുന്ന ഇറാ ഖാൻ വൈകാതെ ബോളിവുഡിൽ രംഗ പ്രവേശനം ചെയ്യും. ഇറാ ഖാന്റെ ബോളിവുഡ് ചിത്രത്തിനായാണ് നോർത്ത് ഇന്ത്യൻ സിനിമ പ്രേംമികൾ കാത്തിരിക്കുന്നത്.

https://www.instagram.com/p/CIfHaOIg169/

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.