[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഇനി ചാറ്റുകൾ ഇല്ല; അന്തരിച്ച ലോക പ്രശസ്ത സംവിധായകൻ കിം കി ഡൂക്കിനൊപ്പമുള്ള ചാറ്റുകൾ പങ്ക് വെച്ചു ദേശീയ അവാർഡ് ജേതാവ് ഡോക്ടർ ബിജു..!

ഇന്നലെയാണ് ലോകം മുഴുവനുമുള്ള സിനിമാ പ്രേമികളെ ദുഃഖത്തിലാഴ്ത്തി കൊണ്ട്, ലോക പ്രശസ്ത സംവിധായകൻ കിം കി ഡൂക്ക് അന്തരിച്ചത്. കോവിഡ് ബാധിച്ചു ലാത്വിയായിൽ ചികിൽസയിലായിരുന്നു അദ്ദേഹം. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചിച്ചു കൊണ്ട്, അദ്ദേഹവുമായി നടത്തിയ സോഷ്യൽ മീഡിയ ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകൾ പങ്കു വെച്ചിരിക്കുകയാണ് പ്രശസ്ത മലയാളി സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ ഡോക്ടർ ബിജു. ആ സ്ക്രീൻ ഷോട്ടുകൾ പങ്ക് വെച്ചു കൊണ്ട് ഡോക്ടർ ബിജു കുറിച്ചിരിക്കുന്നത് ഇങ്ങനെ, ഇനി ഈ ചാറ്റുകൾ ഇല്ല. റഷ്യയിലും ലാത്വിയയിലുമായി ചിത്രീകരിക്കുന്ന സിനിമകൾക്ക് ശേഷം എന്റെ സിനിമയിൽ അഭിനയിക്കാനുള്ള ക്ഷണം പരിഗണിക്കാം എന്ന വാഗ്ദാനം നിറവേറ്റാതെ പോയി. പ്രിയ കിം പക്ഷെ സിനിമകൾ മരിക്കുന്നില്ല. അത് വീണ്ടും വീണ്ടും ലോകത്തോട് സംസാരിച്ചു കൊണ്ടിരിക്കും. എന്തൊരു വർഷമാണീ 2020.

ദക്ഷിണ കൊറിയൻ സ്വദേശി ആയിരുന്ന കിം തന്റെ അന്പതിയൊന്പതാം വയസ്സിലാണ് വിട പറഞ്ഞത്. കോവിഡ് ബാധിച്ചു അദ്ദേഹം അത്യാസന്ന നിലയിലായിരുന്നു എന്ന് ലാത്വിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കാൻ, ബെർലിൻ, വെനീസ് അന്താരാഷ്​ട്ര ചലച്ചിത്ര മേളകൾക്ക്​ ശേഷം നവംബർ 20 നാണ് അദ്ദേഹം ലാത്വിയയിൽ എത്തിയത്. സ്പ്രിങ് സമ്മർ ഫാൾ വിന്റർ. ആന്റ് സ്പ്രിങ് എന്ന സിനിമയിലൂടെയാണ് അദ്ദേഹം മലയാളീ പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുത്തത്. അദ്ദേഹത്തിന്റെ ഹ്യൂമൻ, സ്പേസ്, ടൈം ആൻഡ് ഹ്യൂമൻ, ദി ബോ എന്നീ സിനിമകളും വലിയ രീതിയിലാണ് ശ്രദ്ധിക്കപ്പെട്ടത്. അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പല തവണ ആദരിക്കപ്പെട്ട സംവിധായകനായിരുന്നു കിം കി ഡൂക്ക്. ഏതായാലും സിനിമാ പ്രേമികളുടെ മനസ്സിൽ കിം മരണമില്ലാതെ നിലനിൽക്കുമെന്നുറപ്പ്.

https://www.facebook.com/Dr.BijuOfficial/posts/3777722358941293

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.