മലയാളത്തിന്റെ പ്രിയ നടനും സംവിധായകനുമായ ലാൽ ഇപ്പോൾ തമിഴ്, തെലുങ്കു ചിത്രങ്ങളിലും നിറ സാന്നിധ്യമാണ്. ഒട്ടേറെ തമിഴ് ചിത്രങ്ങളിലൂടെ തമിഴ് സിനിമാ പ്രേമികളുടെയും ഇഷ്ട താരമാണ് ലാൽ. ഇപ്പോഴിതാ ലാൽ വില്ലൻ വേഷം ചെയ്യുന്ന പുതിയ തമിഴ് ചിത്രം ഗോഡ് ഫാദർ റിലീസിന് ഒരുങ്ങുകയാണ്. നട്ടി നായകനായും മലയാളി താരം അനന്യ നായികാ വേഷത്തിലുമെത്തുന്ന ഈ ചിത്രത്തിൽ മാരിമുത്തു, അശ്വന്ത് എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നു. ഒരു ഫാമിലി ത്രില്ലർ ആണെന്ന സൂചനയാണ് ഈ ചിത്രത്തിന്റെ ട്രൈലെർ നമ്മുക്ക് തരുന്നത്. ആക്ഷനും സസ്‌പെൻസും ആവേശവും സർവൈവൽ സ്വഭാവവും നിറഞ്ഞ രംഗങ്ങളാണ് ഈ ചിത്രത്തിന്റെ ട്രെയ്ലറിൽ കൂടുതലും കാണാൻ സാധിക്കുന്നത്. റിച്ചി എന്ന നിവിൻ പോളി അഭിനയിച്ച തമിഴ് ചിത്രത്തിലൂടെയൊക്കെ മലയാളി പ്രേക്ഷകർക്ക് ഏറെ പരിചിതനായ നടനാണ് നട്ടി.
ജഗൻ രാജശേഖർ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നതു നവീൻ രവീന്ദ്രനാണ്. എൻ ഷണ്മുഖ സുന്ദരമാണ് ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത്. ഭുവൻ ശ്രീനിവാസൻ എഡിറ്റിങ് നിർവഹിച്ച ഈ ചിത്രത്തിന് വേണ്ടി ആക്ഷൻ രംഗങ്ങൾ ഒരുക്കിയത് പി സിയും പശ്ചാത്തല സംഗീതം നൽകിയത് വിബിൻ ആർ, നവീൻ രവീന്ദ്രൻ എന്നിവർ ചേർന്നുമാണ്. സംവിധായകൻ ജഗൻ രാജശേഖർ തന്നെയാണ് ഈ ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. ഒരു സിംഹത്തിന്റെയും ആടിന്റേയും കഥ കേൾക്കാൻ തയ്യാറാവുക എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ഏതായാലും ലാൽ എന്ന നടന്റെ ഗംഭീര പ്രകടനമാകും ഈ ചിത്രത്തിലൂടെ നമ്മുടെ മുന്നിലെത്തുക എന്ന സൂചനയാണ് ഗോഡ് ഫാദർ ട്രൈലെർ നൽകുന്നത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.