അനാർക്കലി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം പ്രശസ്ത രചയിതാവായ സച്ചി സംവിധാനം ചെയ്ത പുതിയ ചിത്രമാണ് അയ്യപ്പനും കോശിയും. അനാർക്കലിയിൽ പ്രധാന വേഷങ്ങൾ ചെയ്ത യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനും ബിജു മേനോനും തന്നെയാണ് ഈ ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രങ്ങളായ കോശിയും അയ്യപ്പനുമായി യഥാക്രമം എത്തുന്നത്. അടുത്ത മാസം ഏഴിന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിൽ പ്രശസ്ത സംവിധായകനും രചയിതാവും നടനുമായ രഞ്ജിത്തും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. മികച്ച പ്രേക്ഷക ശ്രദ്ധ നേടിയ ഇതിന്റെ ടീസറിനും പോസ്റ്ററുകൾക്കും ശേഷം ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ട്രൈലെർ പുറത്തു വന്നിരിക്കുകയാണ്. പക്കാ മാസ്സും അതോടൊപ്പം ക്ലാസും സമന്വയിപ്പിച്ച ഒരു ചിത്രമായിരിക്കുമിതെന്ന സൂചനയാണ് ഈ ട്രൈലെർ നൽകുന്നത്.
ഫഹദ് ഫാസിൽ, ആസിഫ് അലി, നിവിൻ പോളി, ടോവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, മുരളി ഗോപി, കുഞ്ചാക്കോ ബോബൻ, മഞ്ജു വാര്യർ, സണ്ണി വെയ്ൻ, ഉണ്ണി മുകുന്ദൻ, ജയറാം, ആന്റണി വർഗീസ്, അജു വർഗീസ്, ജയസൂര്യ, കാളിദാസ് ജയറാം, മിയ ജോർജ്, വിനീത്, ഹണി റോസ്, ഗോകുൽ സുരേഷ്, ജോജു ജോർജ്, അനൂപ് മേനോൻ, സാനിയ ഇയ്യപ്പൻ, ഐശ്വര്യ ലക്ഷ്മി, മമത മോഹൻദാസ് എന്നിവരാണ് ഈ ചിത്രത്തിന്റെ ട്രൈലെർ സോഷ്യൽ മീഡിയയിൽ ഇന്ന് രാവിലെ പത്തു മണിക്ക് റിലീസ് ചെയ്തത്. സച്ചി തന്നെ രചനയും നിർവഹിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഗോൾഡ് കോയിൻ മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ സംവിധായകൻ രഞ്ജിത്തും പി എം ശശിധരനും ചേർന്നാണ്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.