ഒരുകാലത്ത് മലയാള സിനിമയിൽ ഏറെ ശ്രദ്ധ നേടിയ താരമായിരുന്നു മീര നന്ദൻ. മുല്ല, മല്ലു സിങ്, പുതിയ മുഖം, ലോക്പാൽ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ താരം വേഷമിട്ടിട്ടുണ്ട്. മലയാളം കൂടാതെ അന്യ ഭാഷ ചിത്രങ്ങളിലും താരം ഭാഗമായിട്ടുണ്ട്. അവതാരികയായി കടന്നു വരുകയും പിന്നീട് മുല്ല എന്ന ലാൽ ജോസ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വരുകയായിരുന്നു. ഇപ്പോൾ സിനിമകളിൽ നിന്ന് എല്ലാം വിട്ടു നിന്നുകൊണ്ട് യു.എ.ഇ യിലാണ് താമസിക്കുന്നത്. മീര നന്ദന്റെ പുതിയ മ്യൂസിക് വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ട്ടിക്കുന്നത്.
സാറാ സാറാ എന്ന് തുടങ്ങുന്ന ബോളിവുഡിലെ എക്കാലത്തെയും മികച്ച സൂപ്പർഹിറ്റ് ഗാനത്തിന്റെ കവർ സോങ്ങാണ് മീര നന്ദൻ ആലപിച്ചിരിക്കുന്നത്. വസീഗര എന്ന സൂപ്പർഹിറ്റ് തമിഴ് ഗാനത്തിന്റെ ഹിന്ദി പതിപ്പാണ് ഈ ഗാനം. മീര നന്ദൻ ആലപിച്ച ഈ ഗാനം പൂർണമായും യു.എ.ഇ യിലാണ് ചിത്രീകരിച്ചിരിക്കുന്നത്. വിഡിയോ സോങിൽ ഗ്ലാമറസായാണ് മീര നന്ദൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഛായാഗ്രഹണവും സംവിധാനവും ചെയ്തിരിക്കുന്നത് ഷിനിഹാസ് അബുവാണ്. കവർ മ്യൂസിക് പ്രൊഡക്ഷൻ ചെയ്തിരിക്കുന്നത് ശാശ്വത് എസ്.കെ യാണ്. കവർ സോങ് ഇതിനോടകം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. യഥാർത്ഥ സംഗീത സംവിധായകനായ ഹാരിസ് ജയരാജിന് ക്രെഡിറ്റ്സും വെച്ചിട്ടുണ്ട്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.