[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

എന്ത് കൊണ്ടാണ് ദളപതി വിജയ് ഇത്രയും വലിയ താരമായത്; മാസ്റ്റർ സംവിധായകൻ ലോകേഷ് കനഗരാജ് പറയുന്നു

വിജയിയെ നായകനാക്കി ലോകേഷ് കനഗരാജ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് മാസ്റ്റർ. ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഇതിനോടകം ഹിറ്റ് ചാർട്ടിൽ ഇടം നേടി കഴിഞ്ഞു. മക്കൾ സെൽവൻ വിജയ് സേതുപതിയാണ് ചിത്രത്തിൽ പ്രതിനായകനായി പ്രത്യക്ഷപ്പെടുന്നത്. മലയാളി താരം മാളവിക മോഹനനാണ് നായിക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ആൻഡ്രിയ ജെറമിയ, അർജുൻ ദാസ്, ശാന്തനു തുടങ്ങിയവരും ചിത്രത്തിൽ ഭാഗമാവുന്നുണ്ട്. മാസ്റ്റർ സിനിമയുടെ ചിത്രീകരണ വേളയിൽ നടൻ വിജയ്യുമായി നടത്തിയ സൗഹൃദ സംഭാഷണളും മറക്കാനാവാത്ത അനുഭവങ്ങളും സംവിധായകൻ ലോകേഷ് കനഗരാജ് ഒരു അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരിക്കുകയാണ്.

വിജയ് വരെ സൗമ്യനായ വ്യക്തി ആണെന്നും വിനയമാണ് അദ്ദേഹത്തെ ഇത്രെയും വലിയ താരമാക്കുന്നത് എന്ന് ലോകേഷ് വ്യക്തമാക്കി. മാസ്റ്റർ സിനിമയുടെ കഥ അദ്ദേഹത്തിനോട് പറയാൻ സാധിച്ചത് തന്നെ വലിയ ഭാഗ്യമായി കരുതുന്നു എന്ന് ലോകേഷ് സൂചിപ്പിക്കുകയുണ്ടായി. ഷൂട്ടിങ്ങിന്റെ ആദ്യ ദിവസം മുതൽ അവസാന ദിവസം വരെ ഞങ്ങൾ വളരെ നല്ല സുഹൃത്തുക്കളെ പോലെ ആയിരുന്നു എന്നും ഒരു അപരിചിതത്വവും അദ്ദേഹത്തിൽ നിന്ന് അനുഭവപ്പെട്ടില്ല എന്ന് ലോകേഷ് പറയുകയുണ്ടായി. വിജയ് തന്നെ ഷൂട്ടിംഗ് സെറ്റിൽ വളരെ കംഫർട്ടബൽ ആക്കിയെന്നും ഒരു പ്രഷർ സിറ്റുവേഷൻ ഇതുവരെ നേരിടേണ്ടി വന്നട്ടില്ല എന്നും വ്യക്തമാക്കി. മാസ്റ്റർ സിനിമയുടെ അപ്‌ഡേറ്റുകൾ വൈകാതെ തന്നെ പുറത്തുവിടുന്നതായിരിക്കും എന്ന് ലോകേഷ് കൂട്ടിച്ചേർത്തു. ലോകേഷ് കനഗരാജ് സംവിധാനം ചെയ്ത കൈദി ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദര്ശത്തിനായി ഒരുങ്ങുകയാണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.