[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ആ ഒരു രംഗത്തിലെ ജോര്‍ജ്ജുകുട്ടിയുടെ റിയാക്‌‌ഷന്‍ എനിക്കറിയില്ലായിരുന്നു; പക്ഷെ ലാലേട്ടൻ അത് കൃത്യമായി ചെയ്തു: ജീത്തു ജോസഫ്

മലയാളത്തിലെ എക്കാലത്തെയും മികച്ച ഫാമിലി ത്രില്ലറാണ് ദൃശ്യം. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ഈ ചിത്രം മലയാളത്തിലെ ഇന്ഡസ്ട്രി ഹിറ്റ് കൂടിയായിരുന്നു. ദൃശ്യം സിനിമയിലെ മോഹൻലാലിന്റെ പ്രകടനം ഒരുപാട് നിരൂപ പ്രശംസകളും നേടിയിരുന്നു. ഒരുപാട് ഭാഷകളിലേക്ക് പിന്നീട് ദൃശ്യം റീമേക്ക് ചെയ്യുകയുണ്ടായി. ദൃശ്യം സിനിമയിലെ ഒരു രംഗത്തിൽ മോഹൻലാൽ നൽകിയ ഭാവത്തെയും പകരം വെക്കാൻ സാധിക്കാത്ത പ്രകടനത്തെ കുറിച്ചു ജീത്തു ജോസഫ്‌ ഒരു അഭിമുഖത്തിൽ പറഞ്ഞിരിക്കുകയാണ്.

ദൃശ്യത്തിലെ ജോർജ്ജുകുട്ടി എന്ന കഥാപാത്രത്തിന്റെ ഭാവങ്ങളും പ്രതികരണങ്ങളും തനിക്ക് വ്യക്തമായി അറിയാമായിരുന്നു എന്നും എന്നാൽ ഒരേ ഒരു രംഗത്തിൽ മാത്രമായിരുന്നു ഇന്നതാണ് വേണ്ടതെന്ന് തനിക്ക് അറിയില്ലായിരുന്നു എന്ന് ജീത്തു ജോസഫ് തുറന്ന് പറയുകയുണ്ടായി. ജോർജ്ജുകുട്ടിയെ കാണാൻ വീട്ടിൽ പോലീസുകാർ വന്ന് സംസാരിച്ചു കൊണ്ടിരിക്കുന്നതായിരുന്നു ഷോട്ട്. അവിടെ എന്താണ് നായകൻ നൽകേണ്ട റിയാക്ഷൻ എന്ന് തനിക്ക് ലാല്ലേട്ടനോട് പറഞ്ഞു കൊടുക്കാൻ സാധിച്ചില്ല എന്ന് ജീത്തു ജോസഫ് വ്യക്തമാക്കി. ജോർജ്ജുകുട്ടിയുടെ ഭാര്യയായ റാണി പോലീസുക്കാരോട് പറയുന്നത് മണ്ടത്തരം ആണെന് മനസ്സിലാക്കി ഞെട്ടൽ മുഖത്ത് വരാതെ ഉള്ളിൽ ഒരു പിടച്ചിലും എന്നാൽ പുറമെ കാണിക്കാനും പാടില്ല എന്നതാണ് നായകൻ അവിടെ കൊടുക്കേണ്ട റിയാക്ഷൻ. ആക്ഷൻ പറഞ്ഞപ്പോൾ ലാല്ലേട്ടൻ എന്തോ ചെയ്തു, അതാണ് അവിടെ വേണ്ടിയിരുന്ന യഥാർത്ഥ റിയാക്ഷൻ എന്ന് ജീത്തു ജോസഫ് അഭിമുഖത്തിൽ തുറന്ന് പറയുകയുണ്ടായി. ദൃശ്യം ഒരു ഫാമിലി ത്രില്ലർ ആയിട്ടാണ് എല്ലാ പ്രേക്ഷകരും കാണുന്നതെന്നും പക്ഷേ താൻ ഇപ്പോഴും ഒരു ഒരു ഫാമിലി ഡ്രാമ ആയിട്ടാണ് ദൃശ്യത്തെ കാണുന്നതെന്ന് സംവിധായകൻ വ്യക്തമാക്കി.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.