പ്രശസ്ത മലയാള നടി മംമ്‌ത മോഹൻദാസ് ഇപ്പോൾ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. ആഴ്ചകൾക്കു മുൻപാണ് മംമ്‌ത ഹാർലി ഡേവിസൺ ബൈക്കിൽ ചുറ്റിയടിക്കുന്ന വീഡിയോ ഏവരുടെയും ശ്രദ്ധ നേടിയത് എങ്കിൽ, കുറച്ചു ദിവസങ്ങൾക്കു മുൻപ് മംമ്‌തയുടെ പുതിയ ഫോട്ടോഷൂട്ട് വീഡിയോയും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഹഫ് മാഗസിന് വേണ്ടി ഫോട്ടോഗ്രാഫർ അരുൺ മാത്യു പകർത്തിയ മംമ്‌തയുടെ ചിത്രങ്ങളും ഫോട്ടോഷൂട്ട് വീഡിയോയും ആണ് അന്ന് വൈറൽ ആയതു. ഇപ്പോഴിതാ മംമ്‌ത മോഹൻദാസിന്റെ പുതിയ ഫോട്ടോഷൂട്ട് വീഡിയോ എത്തിയിരിക്കുകയാണ്. ഈ വീഡിയോയും വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുക്കുന്നത്. ഇത്തവണ ഫോർവേഡ് മീഡിയക്ക് വേണ്ടിയാണു മംമ്‌തയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. വളരെ മോഡേണായി, ഗ്ലാമറസ് ഗെറ്റപ്പിലാണ് മംമ്‌ത ഈ ഫോട്ടോഷൂട്ടിലും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ടൂണസ് ചിത്രങ്ങൾ പകർത്തിയപ്പോൾ ഈ ഫോട്ടോഷൂട്ടിനു വേണ്ടി മമ്തയെ ഒരുക്കിയത് ഇല ബൈ ജിഷയാണ്. ഏതായാലും മംമ്‌തയുടെ ഈ പുതിയ ഫോട്ടോഷൂട്ട് വീഡിയോ ആരാധകരും സിനിമാ പ്രേമികളും ഒരേപോലെയാണ് ഏറ്റെടുക്കുന്നത്. ഹരിഹരൻ ഒരുക്കിയ മയൂഖം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച മംമ്‌ത പിന്നീട് ഒട്ടേറെ സൂപ്പർ ഹിറ്റുകളിലെ നായികാ വേഷം ചെയ്തു. മലയാളത്തിലെ സൂപ്പർ താരങ്ങൾക്കൊപ്പമെല്ലാം അഭിനയിച്ച മംമ്‌ത മലയാളത്തിന് പുറമെ മറ്റു തെന്നിന്ത്യൻ ഭാഷകളിലും വേഷമിട്ടു. ഹിറ്റ് പിന്നണി ഗാനങ്ങൾ ആലപിച്ചിട്ടുള്ള ഒരു മികച്ച ഗായിക കൂടിയാണ് മംമ്‌ത മോഹൻദാസ്. ലാൽ ബാഗ്, രാമ സേതു, മ്യാവു, ഭ്രമം, ജൂതൻ, അപ്പോസ്തലൻ, അൺലോക്ക്, ഊമെയ് മിഴികൾ, എനിമി തുടങ്ങിയ പട്ടേറെ ചിത്രങ്ങൾ ഇനി മംമ്‌ത അഭിനയിച്ചു പുറത്തു വരാനുണ്ട്. ഇത് കൂടാതെ മമ്മൂട്ടി നായകനായ ബിലാൽ എന്ന ചിത്രത്തിലും മംമ്‌ത അഭിനയിക്കും.
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
This website uses cookies.